ad
Deshabhimani

അതിതീവ്ര മഴ; വയനാട് കോഴിക്കോട് ജില്ലകളില്‍ റെഡ് അലർട്ട്

meppadi 2026
വെബ് ഡെസ്ക്

Published on Jul 07, 2026, 02:00 PM | 1 min read

കൽപ്പറ്റ: അതിതീവ്ര മഴ തുടരുന്നതിനാല്‍ വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ അപകടമുണ്ടായ മേപ്പാടിയിൽ ഇന്നലെ 250 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുന്നത് രക്ഷാപ്രവർത്തനത്തിനും വെല്ലുവിളിയാകുന്നു.


മേപ്പാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ സ്ഥിരീകരിച്ചു. ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴുപേരെ കാണാതായതായും വിവരം. കാണാതായവർക്കായി എൻഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.


മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള പ്രധാന പാതയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്ന് നിർമാണ മേഖലയിൽ കൂട്ടിയിട്ടിരുന്ന മണ്ണ് ഇടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു.


പ്രദേശത്ത് മഴ തുടരുന്നതിനാൽ മണ്ണ് വീണ്ടും ഇടിയാനുള്ള സാധ്യതയും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ജില്ലയിൽ ജാഗ്രത ശക്തമാക്കി. അപകടമേഖലയിലേക്കുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home