ad
Deshabhimani

ദമ്മാം നവോദയ സ്നേഹസാന്ത്വനം

dammam navodaya help
വെബ് ഡെസ്ക്

Published on Jul 07, 2026, 01:55 PM | 1 min read

ദമ്മാം: ദമ്മാം നവോദയ, അൽഹസ്സ, ഹഫുഫ് ഏരിയ ഹരത്ത് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട കൊല്ലം, കേരളപുരം സ്വദേശി അനിൽകുമാറിന്റെ കുടുംബസഹായം കൈമാറി. അനിൽകുമാറിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റും സിപിഐ എം കുണ്ടറ ഏരിയ കമ്മിറ്റി അംഗവുമായ ബൈജു ബി സഹായം കുടുംബത്തിന് കൈമാറി. സിപിഐ എം കുണ്ടറ ഏരിയ കമ്മിറ്റി അംഗവും പെരിനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റും പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗവുമായ മനോജ്‌ വി അധ്യക്ഷനായി. നവോദയ മുൻ പ്രവർത്തകനും, പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സന്തോഷ് മാനവം സ്വാഗതം പറഞ്ഞു.


പെരിനാട് ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി പ്രസന്നകുമാർ, സിപിഐഎം ചെറുമൂട് എൽസിഎസ് ശിവകുമാർ, എൽസി അംഗം നിസാറുദ്ധീൻ, പെരിനാട് പഞ്ചായത്ത്‌ മെമ്പർ അമലേന്ദു, പ്രവാസി സംഘം കുണ്ടറ ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് മുനീറ, മഹിളാ അസോസിയേഷൻ നേതാക്കളായ സുമ രാജേന്ദ്രൻ, രഞ്ജിനി എന്നിവർ പങ്കെടുത്തു. നവോദയ ഹരത്ത് യൂണിറ്റ് സെക്രട്ടറി സജു പിആർ പൊഴിയൂർ നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home