ad
Deshabhimani

print edition ശോകമൂകം എക്‌സൈസ്‌ വകുപ്പ്‌

drugs case
avatar
വി എസ്‌ വിഷ്‌ണുപ്രസാദ്‌

Published on Jun 24, 2026, 02:44 AM | 1 min read

തിരുവനന്തപുരം: കൂടിയാലോചനകളില്ലാതെ വീര്യംകുറഞ്ഞ മദ്യത്തിന്‌ ബജറ്റിൽ നികുതികുറച്ച മുഖ്യമന്ത്രി വി ഡി സതീശന്റെ തീരുമാനത്തിനെതിരേ പ്രതികരിക്കാനാകാതെ എക്‌സൈസ്‌ മന്ത്രിയും വകുപ്പും. മദ്യനയം തീരുമാനിച്ചിട്ടില്ലെന്നും എല്ലാം ധനവകുപ്പിന്റെ തീരുമാനമാണെന്നും മന്ത്രി എം ലിജു തുടക്കത്തിൽ പറഞ്ഞെങ്കിലും തുടർവിവാദങ്ങളിൽ മറുപടിനൽകാതെ മാറിനിൽക്കുകയാണ്‌ അദ്ദേഹം.


ബക്കാഡി മദ്യക്കന്പനിയുടെ അപേക്ഷ മുഖ്യമന്ത്രി നേരിട്ട്‌ തീർപ്പാക്കിയശേഷം തിടുക്കത്തിൽ ബജറ്റിലൂടെ നികുതി കുറയ്‌ക്കുകയായിരുന്നുവെന്നാണ്‌ പുറത്തുവരുന്ന വിവരങ്ങൾ. ഇ‍ൗ വിവരം എക്‌സൈസ്‌ മന്ത്രി അറിഞ്ഞിട്ടില്ല. പ്രതികരണംതേടുന്ന മാധ്യമങ്ങൾക്കും മുഖംകൊടുക്കാതെ മാറിനിൽക്കുകയാണ്‌ മന്ത്രി എം ലിജു. നിയമസഭാ സമ്മേളനത്തിനെത്തിയിട്ടും മാധ്യമങ്ങളെക്കാണാൻ കൂട്ടാക്കിയില്ല.


മുഖ്യമന്ത്രി വി ഡി സതീശൻ മറ്റുവകുപ്പുകൾ ഹൈജാക്ക്‌ ചെയ്യുകയാണെന്ന വിമർശം സഹമന്ത്രിമാർക്കിടയിലുണ്ട്‌. കെ സി വേണുഗോപാലിന്റെ അടുപ്പക്കാരനായ ലിജുവിനെ ഒതുക്കി, എക്‌സൈസ്‌ വകുപ്പ്‌ വരുതിയിലാക്കാനാണ്‌ സതീശൻ ശ്രമിക്കുന്നതെന്നാണ്‌ പ്രചാരണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home