ad
Deshabhimani

ഒരു ലക്ഷം യുവതി യുവാക്കൾക്ക് സിപിആർ പരിശീലനം; ദൗത്യം ഏറ്റെടുത്ത് ഡിവൈഎഫ്ഐ

dyfi cpr.jpg
വെബ് ഡെസ്ക്

Published on Aug 21, 2026, 04:35 PM | 1 min read

തൃശൂർ: ഒരു ലക്ഷം യുവതി യുവാക്കൾക്ക് സിപിആർ പരിശീലനം നൽകുന്ന ദൗത്യം ഡിവൈഎഫ്ഐ ഏറ്റെടുക്കുമെന്നും യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ഇത് നടപ്പാക്കുമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്‌, പ്രസിഡന്റ്‌ വി വസീഫ്‌ എന്നിവർ പറഞ്ഞു.


ഒരു യൂണിറ്റിലെ അഞ്ചുപേർക്കെങ്കിലും ശാസ്ത്രീയമായി സിപിആർ പരിശീലനം നിർബന്ധമായും നൽകും. ഒരു മേഖലയിൽ സിപിആർ നൽകാൻ അറിയുന്ന 30 പേർ ഇപ്പോഴുണ്ട്. കൂടുതൽ പേർക്ക് പരിശീലനം നൽകി, ബഹുജന ക്യാമ്പയ്നായി വളർത്താനാണ് തീരുമാനം. പദ്ധതിയുടെ പ്രഖ്യാപനവും ഉദ്ഘാടനവും ശനിയാഴ്ച ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന ന​ഗരിയിൽ നടക്കും.




മിസ എന്ന നാടകത്തിന്റെ രംഗങ്ങൾ വക്രീകരിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച ബിജെപി കോൺഗ്രസ് മുസ്ലിം ലീഗ് സോഷ്യൽ മീഡിയ ഓൺലൈൻ ഓഫീഷ്യൽ ഹാൻഡിലുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പേരുകൾക്കെതിരെയും അത്തരം വ്യാജ പ്രചാരണങ്ങൾ നടത്തിയവർക്കെതിരെയും ഡിവൈഎഫ്ഐ നിയമനടപടികൾ സ്വീകരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home