വിജയകാന്തിന്റെ പാർടി ഡിഎംകെ സഖ്യത്തിൽ; സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

ചെന്നൈ: നടൻ വിജയകാന്തിന്റെ ഡിഎംഡികെ (ദേശിയ മുർപോക്ക് ദ്രാവിഡ കഴകം) ഡിഎംകെ സഖ്യത്തിൽ ചേർന്നു. ഡിഎംഡികെ ജനറൽ സെക്രട്ടറി പ്രേമലത വിജയകാന്ത് ഡിഎംകെ ആസ്ഥാനത്തെത്തി മുഖ്യമന്ത്രി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. 2005ലാണ് വിജയന്ത് പാർടി രൂപീകരിച്ചത്.
ക്യാപ്റ്റൻ രൂപീകരിച്ച പ്രസ്ഥാനത്തെ കാര്യക്ഷമമായി നയിക്കുന്ന സഹോദരി ശ്രീമതി പ്രേമലത വിജയകാന്തിനെയും പാർടിയുടെ മറ്റ് ഭാരവാഹികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നെന്ന് സ്റ്റാലിൻ എക്സിൽ കുറിച്ചു. അണികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ക്യാപ്റ്റൻ വിജയകാന്ത് ഉണ്ടായിരുന്ന സമയത്ത് തന്നെ നടക്കേണ്ട സഖ്യമായിരുന്നു ഇതെന്നും പ്രേമലത പറഞ്ഞു.










0 comments