ad
Deshabhimani

'ദിക്ഷലിന്റെ മരണം നെഞ്ചുലയ്ക്കുന്നത്'; പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസ്സുകാരന്റെ വീട്ടിലെത്തി മന്ത്രി ശിവൻകുട്ടി

Sivankutty visit Dikshal home.jpg
വെബ് ഡെസ്ക്

Published on Apr 28, 2026, 10:32 AM | 1 min read

തിരുവനന്തപുരം: പാമ്പുകടിയേറ്റു മരിച്ച എട്ടുവയസ്സുകാരൻ ദിക്ഷലിന്റെ വീട്ടിലെത്തു കുടുംബത്തെ ആശ്വസിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി. മകനെ നഷ്ടപ്പെട്ട ആ കുടുംബത്തിന്റെ വേദന വാക്കുകൾക്ക് അപ്പുറമാണ്. കുടുംബത്തിന്റെ വേദനയിൽ ഞാൻ പങ്കുചേരുന്നെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.


'ദിക്ഷലിന്റെ പഠനവും കളികളും ഇനിയില്ല എന്നത് വലിയൊരു വിങ്ങലാണ്. വിദ്യാലയങ്ങളിലും അങ്ങോളമിങ്ങോളം സുരക്ഷ കൂടുതൽ കർശനമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുന്നു. ഇത്തരം ദാരുണമായ സംഭവങ്ങൾ ഇനിയൊരിക്കലും ഉണ്ടാകാതിരിക്കട്ടെ'- എന്നും മന്ത്രി കുറിച്ചു.


അഴൂർ ക്ഷേത്രത്തിനുസമീപം മൂലയിൽവീട്ടിൽ ദിലീപ്– അനു ദമ്പതികളുടെ മകൻ ദിക്ഷല്‍ 23ന് പുലര്‍ച്ചെയാണ് പാമ്പ് കടിയേറ്റ് മരിച്ചത്. അലുമിനിയം ഷീറ്റുകൊണ്ട്‌ നിർമിച്ച അടച്ചുറപ്പില്ലാത്ത വീട്ടിൽ മുത്തശ്ശി ലീലയ്ക്കൊപ്പം നിലത്തുകിടന്ന്‌ ഉറങ്ങുന്നതിനിടെ വലതുകാലിലെ തള്ളവിരലിലാണ് പാമ്പുകടിയേറ്റത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home