ad
Deshabhimani

വൈദ്യുതി, -ജല ഉൽപാദന നിലയത്തിന് കേടുപാട്‌

missile kuwait

Representative Image

വെബ് ഡെസ്ക്

Published on Jul 19, 2026, 01:56 PM | 1 min read

കുവൈത്ത് സിറ്റി: ശനി പുലർച്ചെയുണ്ടായ ഇറാൻ ആക്രമണത്തെ തുടർന്ന് രാജ്യത്തെ വൈദ്യുതി, -ജല ഉൽപാദന നിലയത്തിന് കേടുപാടുകൾ സംഭവിച്ചതായി കുവൈത്ത്‌ ജല, വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രാലയം. ആക്രമണത്തെ തുടർന്നുണ്ടായ തീപിടിത്തത്തിൽ നിലയത്തിലെ ചില വൈദ്യുതി ഉൽപാദന യൂണിറ്റുകൾക്ക് നാശനഷ-്‌ടമുണ്ടായി. സംഭവത്തെ തുടർന്ന് ദേശീയ വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിച്ചു. കുവൈത്ത് അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായും അധികൃതർ അറിയിച്ചു.


​തുടർന്ന് മന്ത്രാലയത്തിന്റെ സാങ്കേതിക വിദഗ്ധ സംഘങ്ങളും അടിയന്തര പ്രതികരണ വിഭാഗങ്ങളും ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് കേടുപാടുകളുടെ വ്യാപ്തി വിലയിരുത്തി. നിലയത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും കേടുപാടുകൾ സംഭവിച്ച വൈദ്യുതി ഉൽപാദന യൂണിറ്റുകൾ എത്രയും വേഗം വീണ്ടും പ്രവർത്തനസജ്ജമാക്കാനുമുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖലയുടെ സ്ഥിരത നിലനിർത്തുന്നതിനും വൈദ്യുതി വിതരണം തടസ്സമില്ലാതെ തുടരാനുമായി സാങ്കേതിക വിഭാഗം നിരന്തരം പ്രവർത്തിച്ചുവരികയാണ്. വൈദ്യുതി ശൃംഖലയുടെ സ്ഥിതി തുടർച്ചയായി നിരീക്ഷിച്ചുകൊണ്ട് ആവശ്യമായ എല്ലാ കരുതൽ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.


​നിലവിലെ അസാധാരണ സാഹചര്യത്തിൽ ദേശീയ വൈദ്യുതി ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് പൗരന്മാരോടും പ്രവാസികളോടും മന്ത്രാലയം അഭ്യർഥിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home