ad
Deshabhimani

print edition നേതാക്കൾ തിരിഞ്ഞുനോക്കുന്നില്ല; അനാഥം ഇന്ദിരാഭവൻ

kpcc clash
avatar
സ്വന്തം ലേഖകൻ

Published on Jun 27, 2026, 12:01 AM | 1 min read

തിരുവനന്തപുരം: മന്ത്രിമാരായ, പ്രസിഡന്റും സഹഭാരവാഹികളും സ്ഥാനമൊഴിയാൻ സന്നദ്ധത അറിയിച്ചിട്ടും പുതിയ ഭാരവാഹികളെ നിശ്ചയിക്കാത്തതിനാൽ അനാഥമായി കെപിസിസി ഓഫീസായ ഇന്ദിരാഭവൻ. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ ഹൈക്കമാൻഡിന് പറ്റാത്തവിധം തർക്കം കൂടിവരുന്നു. കെപിസിസി പ്രസിഡന്റ്‌ സണ്ണിജോസഫ്‌‍, വർക്കിങ്‌ പ്രസിഡന്റുമാരായ എ പി അനിൽകുമാർ, പി സി വിഷ്‌ണുനാഥ്‌ എന്നിവർ മന്ത്രിമാരായി. മറ്റൊരു വർക്കിങ്‌ പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എംപി ഓഫീസിലേക്ക് വരാറേയില്ല. എ കെ ആന്റണിയെയും എം എം ഹസ്സനെയും പോലെ മുതിർന്ന ചില നേതാക്കളേ വല്ലപ്പോഴും ഓഫീസ്‌ സന്ദർശിക്കാറുള്ളൂ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home