ഡൽഹിയെ ബാരിക്കേഡുകളുടെ നഗരമാക്കി; യുദ്ധസമാനമായ സാഹചര്യം: എം എ ബേബി

ന്യൂഡൽഹി: വോട്ടവകാശം അട്ടിമറിച്ച മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രക്ഷോഭത്തെ നേരിടാൻ യുദ്ധസമാനമായ സാഹചര്യമാണ് ഡൽഹിയിൽ കേന്ദ്രസർക്കാർ ഒരുക്കിയതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ആയുധങ്ങളുമായി കേന്ദ്ര സേനയെ വരെ വിന്യസിച്ചിരിക്കുകയാണ്. റോഡുകൾ മുഴുവൻ ബാരിക്കേഡുകൾ കൊണ്ട് നിറച്ച് ഡൽഹിയെ ബാരിക്കേഡുകളുടെ നഗരമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ 10-ന് തലസ്ഥാനത്ത് നടത്താനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പൗരൻമാരുടെ അവകാശ നിഷേധമാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ മുതിർന്ന നേതാക്കളാണ് ഡൽഹി സർക്കാരും കേന്ദ്ര സർക്കാരും നടത്തുന്ന ജനവിരുദ്ധ നടപടി കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. സമാധാനപരമായി പ്രതിഷേധിക്കാനും സംഘടനകൾ രൂപീകരിക്കാനുമുള്ള അവകാശം ഓരോ പൗരന്റെയും മൗലികാവകാശമാണെന്ന് സുപ്രീം കോടതി ഓർമ്മിപ്പിച്ചു.
ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൽ പ്രതിഷേധിക്കാൻ രാജ്യമൊന്നാകെ ഡൽഹിയിലേക്ക് ഇരച്ചെത്തുമെന്ന് അറിഞ്ഞതോടെയാണ് സർവ്വ സന്നാഹങ്ങളും ഒരുക്കി പ്രക്ഷോഭത്തെ തടയാൻ ശ്രമിക്കുന്നത്. ജനരോഷത്തെ മോദിയും സംഘവും അത്രയധികം ഭയപ്പെടുന്നു എന്ന് തെളിയിക്കുന്ന സാഹചര്യമാണിത്.









0 comments