കിടപ്പുമുറിയിൽനിന്ന് പിടികൂടിയത് 7 പാമ്പിൻകുഞ്ഞുങ്ങളെ

മമ്പാട്/മലപ്പുറം: വീട്ടിലെ കിടപ്പുമുറിയിൽനിന്ന് ഏഴ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. മമ്പാട് പഞ്ചായത്ത് ജീവനക്കാരൻ നടുവത്ത് ബാബുരാജന്റെ വീട്ടിൽനിന്നാണ് കഴിഞ്ഞ ദിവസം വെള്ളിവരയൻ ഇനത്തിൽപ്പെട്ട പാമ്പിൻകുഞ്ഞുങ്ങളെ പിടിച്ചത്. കട്ടിനടിയിൽ പാമ്പിൻകുഞ്ഞിനെ കണ്ട് തിരച്ചിൽ നടത്തിയപ്പോഴാണ് മറ്റ് കുഞ്ഞുങ്ങളെയും കണ്ടത്. വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇആർഎഫ് പ്രവർത്തകൻ ഷഹബാൻ മമ്പാട് വീട്ടിലെത്തി പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി. ഇവയെ വനം വകുപ്പിന് കൈമാറി.
ശുചിമുറിയിൽനിന്ന് ഒഴുകുന്ന മലിനജല കുഴിയിൽ മുട്ടയിട്ട് വിരിഞ്ഞതാവാം കുഞ്ഞുങ്ങളെന്നാണ് നിഗമനം. ഇവ പൈപ്പിലൂടെ ശുചിമുറിയിലും പിന്നീട് കിടപ്പുമുറിയിലേക്കും കയറിയെന്നാണ് കരുതുന്നത്.









0 comments