ad
Deshabhimani

സി ബി സി വാര്യർ പുരസ്‌കാരം സി എസ്‌ സുജാതയ്‌ക്ക്‌

c s sujatha
വെബ് ഡെസ്ക്

Published on Jun 10, 2025, 06:26 PM | 1 min read

ആലപ്പുഴ : സി ബി സി വാര്യർ ഫൗണ്ടേഷൻ പുരസ്‌കാരം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം സി എസ്‌ സുജാതയ്‌ക്ക്‌. 50,000 രൂപയും പ്രശസ്ത്രിപത്രവും ശിൽപ്പവുമാണ്‌ അവാർഡ്‌. 19ന്​ രാവിലെ 10ന്​ ഹരിപ്പാട്​ എസ്​ ആൻഡ്​ എസ്​ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ അവാർഡ്‌ സമ്മാനിക്കുമെന്ന്‌ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


പ്രഗത്ഭ പാർലമെന്റേറിയനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന സി ബി സി വാര്യരുടെ ഓർമ്മയ്‌ക്ക്‌ ഏർപ്പെടുത്തിയതാണ്‌ അവാർഡ്‌. ദേശീയരാഷ്ട്രീയത്തിലും സ്ത്രീവിമോചന പോരാട്ടത്തി​ലും നടത്തുന്ന മികച്ച പ്രവർത്തനം പരിഗണിച്ചാണ്​ അവാർഡ്‌. ആർ പാർവതി ദേവി അധ്യക്ഷയും ഡോ. മ്യൂസ് മേരി, പ്രൊഫ. ഡോ. ബിച്ചു എക്സ്‌ മലയിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്.

19ന് അനുസ്‌മരണ സമ്മേളനം മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. ജി സുധാകരൻ വിദ്യാഭ്യാസ അവാർഡ് നൽകും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ അധ്യക്ഷനാകും. 17 മുതൽ 19 വരെ സി ബി സി വാര്യർ അനുസ്‌മരണം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പുരസ്‌കാര നിർണയ സമിതി ഭാരവാഹികൾക്കൊപ്പം ഫൗണ്ടേഷൻ ചെയർമാൻ എം സത്യപാലനും കൺവീനർ ജി രവീന്ദ്രൻപിള്ളയും വാർത്താസമ്മേളനത്തിൽ പ​​​​ങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home