നേതാക്കൾ സീറ്റ് വിറ്റെന്ന് ആരോപണം: ബിഹാർ കോൺഗ്രസിൽ തമ്മിലടി തുടരുന്നു

പാറ്റ്ന: ബിഹാർ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയും സീറ്റ് വിഭജനത്തെ ചൊല്ലിയും കോൺഗ്രസിൽ തമ്മിലടി രൂക്ഷമാകുകയാണ്. ഇപ്പോഴിതാ നേതാക്കൾ സീറ്റ് വിറ്റെന്ന ഗുരുതര ആരോപണവുമായി പ്രവർത്തകർ രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാന ചുമതലയുള്ള കൃഷ്ണ അല്ലാവാരു, പ്രസിഡന്റ് രാജേഷ് റാം , ഷക്കീൽ അഹമ്മദ് എന്നിവർക്കെതിരെയാണ് ആരോപണം. മൂന്ന് നേതാക്കളും ചേർന്ന് തെരഞ്ഞെടുപ്പ് സീറ്റുകൾ വിറ്റുവെന്നും കഴിഞ്ഞതവണ ഏറ്റവും കൂടുതൽ വോട്ടുകൾക്ക് പരാജയപ്പെട്ടവർക്കാണ് സീറ്റ് നൽകിയത് എന്നുമാണ് പുറത്ത് വരുന്നത് വിവരം.
കോൺഗ്രസ് നേതാവ് ആനന്ദ് മാധബാണ് ഗുരുതരമായ ആരോപണം ഉന്നയിച്ചത്. വിശ്വസ്തത കഠിനാധ്വാനം എന്നിവയ്ക്ക് പാർട്ടിയിൽ വിലയില്ല എന്നും വിഷയത്തിൽ മല്ലികാർജുൻ ഖാർഗയും രാഹുൽ ഗാന്ധിയും ഇടപെടണം ആനന്ദ് ആവശ്യപ്പെട്ടു.










0 comments