print edition കേസില്‍നിന്ന് പിന്തിരിപ്പിച്ചതാണ്: ബാലചന്ദ്രകുമാറിന്റെ ഭാര്യ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍നിന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിനെ പിന്തിരിപ്പിക്കാന്‍ ആദ്യംമുതലേ താന്‍ ശ്രമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ഭാര്യ ഷീബ. ജീവന്‍ നഷ്ടമാകുമെന്ന് അറിഞ്ഞിട്ട് തന്നെയാണ് അദ്ദേഹം കേസുമായി മുന്നോട്ട് വന്നത്. എന്തുകൊണ്ട് ഇത്രയും നാളെന്ന് എല്ലാവരും ചോദിക്കുന്നു. താമസിച്ചതിന് കാരണം താനാണ്. കാല് പിടിച്ച് കരഞ്ഞ് അദ്ദേഹത്തെ പിന്തിരിപ്പിക്കുകയായിരുന്നു. അതൊന്നും പാടില്ലായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്ന് അവര്‍ പറഞ്ഞു. ഐഎഫ്എഫ്‌കെ വേദിയായ ടാഗോറില്‍ നടന്ന അവള്‍ക്കൊപ്പം ഐക്യദാര്‍ഢ്യ സദസ്സിലായിരുന്നു പ്രതികരണം.
മൂന്നാമത്തെ വിചാരണ കഴിഞ്ഞ് പുറത്തിറങ്ങി അദ്ദേഹം ഫോണ്‍ വിളിച്ചിട്ട് പറഞ്ഞു, അവര്‍ക്ക് ഈ കോടതിയില്‍നിന്ന് നീതി ലഭിക്കില്ല. അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും. പ്രതിയെന്ന് പറയുന്ന ആളോടൊപ്പം ഏഴ് വര്‍ഷം കൂടെയുണ്ടായിരുന്നത് കൊണ്ട് എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ബാലുവിന് അറിയാമായിരുന്നു. വിധിയുടെ സമയത്ത് അദ്ദേഹം ഇല്ലാതിരുന്നത് നന്നായിയെന്ന് ഇപ്പോള്‍ തോന്നുന്നു. ശനിയാഴ്ച അദ്ദേഹം മരിച്ചിട്ട് ഒരുവര്‍ഷം തികഞ്ഞു. ഇപ്പോള്‍ ഈ ഐക്യദാര്‍ഢ്യവേദിയില്‍ അദ്ദേഹത്തിന് വേണ്ടിയാണ് എത്തിയതെന്നും ഷീബ പറഞ്ഞു.










0 comments