തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന്‌ 13 കിലോ ഹൈബ്രിഡ്‌ കഞ്ചാവ്‌ പിടികൂടി

GANJA.
വെബ് ഡെസ്ക്

Published on Aug 06, 2025, 09:45 AM | 1 min read

തിരുവനന്തപുരം : കേരളത്തിലെ വിമാനത്താവളങ്ങളിൽ കർശനമായ പരിശോധങ്ങൾ നടത്താനും സൂക്ഷമായ നിരീക്ഷണങ്ങൾ നടത്താനും കൊച്ചിയിൽ നിന്നും കസ്റ്റംസ് കമീഷണർ നിർദേശം നൽകിയതിനെ തുടർന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങിളിൽ പരിശോധ കർശനമാക്കി. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിൽ ചൊവ്വാഴ്ച രാവിലെ സിംങ്കപ്പൂർ ബാങ്കോങ്ങിൽ നിന്നും എമിറേറ്റസ് എയർവേഴസിൻ്റെ 522-ാം നമ്പർ വിമാനത്തിൽ എത്തിയ യാത്രക്കരൻ, ഹൈബ്രിഡ് കഞ്ചാവ് 45 ചെറിയ കവറുകളിലാക്കി ലഗേജിനുള്ളിൽ അതീവ സൂക്ഷമായി ഒളിപ്പിച്ചു കടത്താനുള്ള ശ്രമമാണ് നടത്തിയത്.


കയ്യോടെ പിടിയകൂടിയ കസ്റ്റംസ് തുടർ നടപടികളിലേക്ക് കടന്നു. പിടികൂടിയ ഹൈബ്രിഡിന് 13 കോടിയിൽ അധികം വില വരും. കേരള പൊലീസും എയർ കസ്റ്റംസും ഇതിൻ്റെ കൂടുതൽ വിവരങ്ങൾ കണ്ടത്താനുള്ള ശ്രമത്തിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Home