ad
Deshabhimani

വിഴിഞ്ഞം ഓഹരി കൈമാറ്റം: പോരായ്‌മ പരിശോധിക്കും, അവസാനവാക്ക്‌ മുഖ്യമന്ത്രിയുടേതെന്ന് സണ്ണി ജോസഫ്‌

Sunny Joseph
വെബ് ഡെസ്ക്

Published on Jul 03, 2026, 02:49 PM | 1 min read

കൊച്ചി: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തിൽ പോരായ്‌മയുണ്ടെങ്കിൽ പരിശോധിക്കുമെന്ന്‌ മുഖ്യമന്ത്രി സഭയിൽ ഉറപ്പ്‌ നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റേതാണ്‌ അവസാന വാക്കെന്നും കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പരാമർശം ശ്രദ്ധയിൽപ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. സർക്കാരിന്റെ അറിവോ സമ്മതമോ അല്ലാതെയാണെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്‌. ഗൂഢാലോചയില്ലെന്നാണോ എന്ന ചോദ്യത്തിന്‌ അതാലോചിക്കേണ്ടപ്പോൾ ആലോചിക്കുമെന്നും സണ്ണി ജോസഫ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചു.


കൊച്ചിയിൽ കെ സുധാകരൻ വിളിച്ചത്‌ ഗുണ്ടകളുടെ യോഗമാണായെന്ന്‌ പരിശോധിക്കണം. സുധാകരനെ പോയി കണ്ടതാണെന്നാണ്‌ പറയുന്നത്‌. ചില യോഗങ്ങളിൽ പങ്കെടുക്കുന്നവർ ആരെന്നറിയാതെ പോയെന്നിരിക്കും. ആഭ്യന്തരമന്ത്രി അക്കാര്യത്തിൽ നയം വ്യക്തമാക്കിയിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ കമീഷൻ അധ്യക്ഷനെതിരെയുള്ള കെപിസിസി ജനറൽ സെക്രട്ടറിയുടെ പരാതിയെ കുറിച്ച്‌ സണ്ണി ജോസഫ്‌ പ്രതികരിക്കാൻ തയ്യാറായില്ല.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home