ad
Deshabhimani

സംഘപരിവാർ അജണ്ട നടപ്പാക്കുന്നവരായി യുഡിഎഫ് സർക്കാർ മാറി: പിണറായി വിജയൻ

pinarayi vijayan.jpg
വെബ് ഡെസ്ക്

Published on Aug 06, 2026, 04:10 PM | 1 min read

കാഞ്ഞങ്ങാട്: സംഘപരിവാർ അജണ്ട നടപ്പാക്കുന്നവരായി കേരളത്തിലെ യുഡിഎഫ് സർക്കാർ മാറിയെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ആർഎസ്എസിന്റെ കൊലവിളി രാഷ്ട്രീയത്തിനും ക്ഷേത്രക്കൊള്ളയ്ക്കുമെതിരെ സിപിഐ എം ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.


ആർഎസ്എസ് അജണ്ടയ്ക്ക് കീഴടങ്ങാത്ത നാടായിരുന്നു കേരളം. ഇപ്പോൾ അത് മാറി. മന്ത്രിസഭയുടെ സത്യപ്രതിജ്ഞാച്ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതുമുതൽ തുടങ്ങിയതാണ്. ആർഎസ്എസ്സും സംഘപരിവാറുമൊഴികെ രാജ്യത്താരും വന്ദേമാതരം മുഴുവനായി ആലപിക്കുന്നത് അംഗീകരിച്ചിട്ടില്ല. കേന്ദ്രസർക്കാരിനെതിരെ ഒരക്ഷരം ഉരിയാടാത്ത നയപ്രഖ്യാപനപ്രസംഗം ഗവർണർ സന്തോഷത്തോടെയാണ് വായിച്ചത്. വഖഫ് ബോർഡിൽ അമുസ്ലിങ്ങളെ ഉൾപ്പെടുത്താമെന്ന് കേന്ദ്രത്തോട് യുഡിഎഫ് സർക്കാർ അങ്ങോട്ട് ആവശ്യപ്പെട്ടു.


49e548ea-9


കേന്ദ്രസർക്കാർ ഇതിനായി നിയമം കൊണ്ടുവന്നപ്പോൾ എൽഡിഎഫ് സർക്കാർ അതിനെതിരെ സുപ്രിംകോടതിവരെ പോയതാണ്. അമുസ്ലിങ്ങളെ ഒഴിവാക്കിയാണ് എൽഡിഎഫ് സർക്കാർ ബോർഡ് പുനസംഘടിപ്പിച്ചത്. പിഎംശ്രീ പദ്ധതി അംഗീകരിക്കില്ലെന്നാണ് എൽഡിഎഫ് തുടക്കംമുതൽ സ്വീകരിച്ച നിലപാട്. സംസ്ഥാനത്തിന് അർഹതപ്പെട്ട പല ഫണ്ടും പിടിച്ചുവച്ചപ്പോഴാണ് പിഎംശ്രീയുടെ ഭാഗമായ ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഒപ്പുവച്ചാൽ പിടിച്ചുവച്ച ഫണ്ട് നൽകാമെന്ന ഉറപ്പിനെ തുടർന്നാണിത്. പിഎംശ്രീ കേരളത്തിൽ നടപ്പായിട്ടില്ല. പിഎംശ്രീയുമായി ഒരുതരത്തിലും മുന്നോട്ട് പോവേണ്ടെന്ന് എൽഡിഎഫ് തീരുമാനിച്ചു. തുടർന്നാണ് ധാരണ പത്രത്തിൽനിന്ന് പിന്മാറിയത്. ധാരണാപത്രം ഒപ്പിട്ടാൽ പിന്മാറാനാവില്ലെന്നാണ് യുഡിഎഫ് മന്ത്രിമാർ പറഞ്ഞുനടന്നത്. എന്നാൽ പിൻവാങ്ങുന്നതിന് ഒരു തടസ്സവുമില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കിയിട്ടും അവർ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആർഎസ്എസ്സുമായുള്ള യുഡിഎഫിന്റെ ബാന്ധവം ഒരു മറയുമില്ലാതെ ഓരോദിവസം കഴിയുമ്പോഴും പുറത്തുവരികയാണ്. ഇതിനെതിരെ മതനിരപേക്ഷ മനസ്സുള്ള മുഴുവൻപേരും മുന്നോട്ടു വരണമെന്നും പിണറായി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home