ad
Deshabhimani

വെടിക്കെട്ട് ദുരന്തം: മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും ധനസഹായം

thrissur mundathikkode explossion
avatar
സ്വന്തം ലേഖകൻ

Published on Apr 21, 2026, 09:53 PM | 1 min read

ന്യ‍ൂ‍ഡൽഹി: തൃശൂരിലെ പടക്ക നിർമാണ ശാലയിലുണ്ടായ സ്‌ഫോടനത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും ധനസഹായം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി. മരണപ്പെട്ടവരുടെ കുടുംബത്തിന്‌ രണ്ട്‌ ലക്ഷം ര‍ൂപയും പരിക്കേറ്റവർക്ക്‌ 50,000 രൂപ വീതവും നൽകും. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ്‌ സഹായം നൽകുക. അപകടത്തിൽ പ്രധാനമന്ത്രി ദു:ഖം രേഖപ്പെടുത്തി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ വേദനയിൽ പങ്കുചേരുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സിൽ കുറിച്ചു.


സ്‌ഫോടനത്തിൽ പരിക്കേറ്റവരുടെ ജീവൻ നിലനിർത്താൻ ആവശ്യമായ എല്ലാ സഹായങ്ങളും സംവിധാനങ്ങളും സജ്ജമാണെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. സംഭവം അറിഞ്ഞ ഉടൻ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകി. അപകടമുണ്ടായ ഇടത്തേക്ക് അഗ്നിരക്ഷാ സേനയുടെ വാഹനങ്ങൾ എത്തിക്കാൻ പ്രയാസമുണ്ടായിരുന്നു. തുടർച്ചയായ സ്‌ഫോടനം ഉണ്ടായതും ബുദ്ധിമുട്ടുണ്ടാക്കി. എങ്കിലും അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും സാഹസികമായി നിരവധി പേരെ ആശുപത്രിയിലേക്ക് എത്തിച്ചു.


വീണ്ടും സ്‌ഫോടനം ഉണ്ടാവാതിരിക്കാൻ വെടിക്കോപ്പുകൾ പൂർണമായും നിർവീര്യമാക്കി വരികയാണ്. സമീപത്തെ വീടുകൾക്കും മറ്റും ഉണ്ടായ നാശനഷ്ടങ്ങളും പരിശോധിക്കും. ദുരന്ത ബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ ഉറപ്പുവരുത്തും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home