ad
Deshabhimani

ഇവിടെല്ലാം ഹൈടെക്: ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വിശേഷങ്ങൾ വിരൾത്തുമ്പിലറിയാം

DYFI State Conference .jpg
വെബ് ഡെസ്ക്

Published on Aug 20, 2026, 08:56 PM | 1 min read

തൃശൂർ: പതിനാറാമത് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം തൃശൂരിൽ പുരോഗമിക്കുകയാണ്. ഇത്തവണ സമ്മേളനവും ഹൈടെക് ആണെന്നാണ് പ്രത്യേകത. സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. പേപ്പർ രഹിത സമ്മേളനം ലക്ഷ്യമിട്ട് സമ്മേളനവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വിരൽത്തുമ്പിലെത്തിക്കുന്ന വെബ് ആപ്ലിക്കേഷനാണ് ഇത്തവണ ഒരുക്കിയിട്ടുണ്ട്. ഡിവൈഎഫ്ഐയുടെ പ്രൊഫഷണൽ സബ് കമ്മിറ്റിയാണ് ആപ്പ് വികസിപ്പിച്ചത്. രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്കാണ് വെബ് അപ്ലിക്കേഷൻ ഉപയോഗിക്കാനാവുക


സമ്മേളന നഗരിയുമായി ബന്ധപ്പെട്ട വിവരങ്ങൾക്കൊപ്പം വിവിധ വേദികളിൽ നടക്കുന്ന പരിപാടികളുടെ സമയക്രമവും ആപ്പിലൂടെ അറിയാനാകും. സമ്മേളനത്തിലെ പ്രധാന അജണ്ടകൾ, അവതരിപ്പിക്കുന്ന പ്രമേയങ്ങൾ, പ്രധാന വാർത്തകൾ എന്നിവയും പ്രതിനിധികൾക്ക് ആപ്പിലൂടെ വേഗത്തിൽ ലഭിക്കും.


സമ്മേളനവുമായി ബന്ധപ്പെട്ട വാർത്തകളും ചിത്രങ്ങളും നിമിഷങ്ങൾക്കകം പ്രതിനിധികളിലേക്കെത്തുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. പേപ്പർ ഉപയോഗം കുറച്ച് സാങ്കേതികവിദ്യയെ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇത്തവണ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം മുന്നേറുന്നത്. പ്രതിനിധികൾക്കിടയിൽ ഈ ആപ്ലിക്കേഷന് വലിയ സ്വീകാര്യതയുണ്ട്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home