Deshabhimani

എംഡിഎംഎയുമായി മുസ്ലിം ലീഗ്‌ പ്രവർത്തകർ അറസ്‌റ്റിൽ

muslim league.jpg
വെബ് ഡെസ്ക്

Published on Oct 04, 2026, 10:59 PM | 1 min read

കരിമണ്ണൂർ: വണ്ണപ്പുറത്തുനിന്ന്‌ എംഡിഎംഎയുമായി പിടിയിലായ മൂന്നുപേരും മുസ്ലിം ലീഗ്‌ പ്രവർത്തകർ. ഒന്നാം പ്രതി വണ്ണപ്പുറം അമ്പലപ്പടി മുണ്ടിക്കുന്നേൽ എം ഇ റാഫിമോൻ (42), സുഹൃത്തുക്കളായ പുഴക്കരയിൽ പി എം ഷമ്മാസ്‌ (36), വണ്ണപ്പുറം പള്ളിക്കവല ചെത്തിക്കോട്ട്‌ വീട്ടിൽ സി എം കബീർ (43) എന്നിവരെയാണ്‌ തൊടുപുഴ ഡിവൈഎസ്‌പി സ്‌ക്വാഡും കാളിയാർ എസ്‌ഐയും ചേർന്ന്‌ പിടിച്ചത്‌. റാഫിമോൻ വണ്ണപ്പുറം പഞ്ചായത്ത് 16–ാം വാർഡ് മുസ്ലിം ലീഗ്‌ അംഗത്തിന്റെ ഭർത്താവാണ്.


വണ്ണപ്പുറം പള്ളിക്കവല ഭാഗത്ത്‌ പട്ടാക്കൽ അലി എന്നയാളുടെ വീട്ടിൽനിന്നാണ്‌ പ്രതികളെ പിടിച്ചത്‌. പ്രതികൾ വാടകയ്‌ക്കെടുത്ത ഇ‍ൗ വീട്ടിൽ സ്ഥിരമായി മയക്കുമരുന്ന്‌ വിൽപ്പനയും ഉപയോഗവും നടക്കുന്നതായി ലഭിച്ചവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനി രാത്രി എട്ടോടെയായിരുന്നു പരിശോധന. വീട്ടിലെത്തിയ പൊലീസ് വിവരങ്ങൾ ചോദിച്ചറിയുന്നതിനിടെ റാഫിമോൻ ഇറങ്ങിയോടി. പൊലീസ് പിന്തുടർന്നതോടെ ഇയാൾ അരയിൽനിന്ന് 1.6 ഗ്രാം എംഡിഎംഎ അടങ്ങിയ കവർ വലിച്ചെറിഞ്ഞു. പൊലീസ് പരിശോധിച്ച് ഇത് എംഡിഎംഎ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


വീട് പരിശോധിച്ചപ്പോൾ എംഡിഎംഎ ഉപയോഗിക്കാനുള്ള ഗ്യാസ്‌ ഫ്യൂമറും ലഹരി വിൽപ്പന നടത്തിയ വകയിൽ ലഭിച്ച 6270 രൂപയും കണ്ടെത്തി. നാല്‌ മൊബൈൽ ഫോണുകൾ, രണ്ട്‌ കാറുകൾ, രണ്ട്‌ ബൈക്കുകൾ, നാല്‌ ലൈറ്ററുകൾ എന്നിവയും പിടിച്ചു. വിൽപ്പനക്കായാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നതെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. മൂവരെയും റിമാൻഡ്ചെയ്‍തു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home