ad
Deshabhimani

ഇടുക്കി ഡിസിസി പ്രസിഡന്റിന്റേത് പ്രാകൃത ഫ്യൂഡൽ മനസ്; നാല് വോട്ടിനായി എന്തും വിളിച്ചുപറയുന്നു

CP MATHEW.
വെബ് ഡെസ്ക്

Published on Apr 06, 2026, 08:54 AM | 2 min read

ഇടുക്കി: ദളിതരോടും ആദിവാസുകളോടുമുള്ള കോൺ​ഗ്രസ് ‌സമീപനം വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ സംഭവമാണ് കോൺ​ഗ്രസ് ഇടുക്കി ഡിസിസി പ്രസിഡന്റ് സി പി മാത്യുവിന്റെ ദളിത് വിരുദ്ധ പ്രസ്താവന. ആദിവാസി സ്ത്രീകളെ രാഷ്ട്രീയ ആയുധമാക്കുക എന്ന ഫ്യൂഡല്‍ മന:സ്ഥിതി മനസിൽ വച്ചുകൊണ്ടാണ് 21-ാം നൂറ്റാണ്ടിലും ജനാധിപത്യ കേരളത്തിൽ‌ കോൺ​ഗ്രസ് പ്രവർത്തിക്കുന്നത് എന്നതിന് മറ്റെരു ഉദാഹരണ ഇനി ആവശ്യമില്ല.


സംഘർഷമണ്ടായാൽ സ്ത്രീകളെ, പ്രത്യേകിച്ച് ആദിവാസി സ്ത്രീകളെ ഉപയോഗിച്ച് അത് പ്രതിരോധിക്കണമെന്നാണ് മാത്യുവിന്റെ ആഹ്വാനം. സംഘർഷങ്ങളിൽ ആദിവാസി സ്ത്രീകളെ മുന്നില്‍ നിര്‍ത്തി എസ് സി എസ്ടി അതിക്രമ നിരോധന നിയമപ്രകാരം കേസ് തങ്ങൾക്കനുകൂലമാക്കാമെന്ന നീച ചിന്തയാണ് ഡിസിസി പ്രസിഡൻ‌റ് പറയാതെ പറഞ്ഞത്. സ്വന്തം പ്രയത്നത്തിൽ തൊഴിലെടുത്ത് ജീവിക്കുന്ന ആദിവാസി വിഭാ​ഗങ്ങളെ മൂഴുവനാണ് കോൺ​ഗ്രസ് നേതാവ് അതിക്ഷേപിച്ചിരിക്കുന്നത്.


ആരെ ചൂഷണം ചെയ്തായാലും വ്യക്തിഹത്യ നടത്തിയായാലും തെരഞ്ഞെടുപ്പ് വിജയിക്കണമെന്ന തീർത്തും തെറ്റായ സന്ദേശമാണ് അദ്ദേഹം സമൂഹത്തിന് നൽ‌കിയത്. വിവാദ പ്രസ്താവനക്കെതിരെ ശക്തമായ വിമർശനമാണുയരുന്നത്. ഛത്തീസ്​ഗഢിൽ 2005 ൽ നക്സൽ വേട്ടയ്ക്കായി ആദിവാസികളുടെ കയ്യിൽ‌ ആയുധം നൽ‌കി അവരെ കുരുതി കൊടുത്ത മഹേന്ദ്ര കർമയുടെ പിൻമുറക്കാർ ഇപ്പോഴും കോൺ​ഗ്രസ് പ്രസ്ഥാനത്തിൽ സജീവമായി ഉണ്ട് എന്നതിന്‌റെ തെളിവ് കൂടിയാണ് ഈ സംഭവം‌. യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു ഇത്തരത്തിൽ ആദിവാസികളെ കോൺ​ഗ്രസ് ആയുധമണിയിച്ച് (സാല്‍വാ ജുദ്ദും) നക്സൽ വേട്ടക്കിറക്കിയത്


ഛത്തീസ്​ഗഡിൽ നക്സിലെെറ്റുകൾക്കെതിരെ ആദിവാസികളെ ഉപയോ​ഗിക്കുകയായിരുന്നെങ്കിൽ ഇവിടെ സംഘർഷമുണ്ടാകുന്ന സാഹചര്യത്തിൽ ആദിവാസികളെ ഉപയോ​ഗിച്ച് പ്രതിരോധിക്കുക, പ്രത്യേകിച്ചും ആദിവാസി സ്ത്രീകളെ ഉപയോ​ഗിക്കുക എന്നാണ് ഒരു നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നത്. സ്ത്രീകളെ ആയുധമാക്കി മുന്നിൽ നിർത്തുക, ആദിവാസി സ്ത്രീയാണെങ്കിൽ കൂറെ കൂടിശക്തമയി പ്രശ്നങ്ങളെ പ്രതിരോധിക്കാനാകും എന്ന നികൃഷ്ട ചിന്തയാണ് മാത്യുവിനെ ഈ രീതിയിൽ ജനാധിപത്യ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായി പ്രസം​ഗിക്കാൻ പ്രേരിപ്പിച്ചത്.


ആദിവാസി സ്ത്രീയായ കഞ്ഞിക്കുഴി മുൻ‌ പഞ്ചായത്ത് പ്രസിഡന്റിനോട് വസ്ത്രം സ്വയം വലിച്ചുകീറി പ്രതിരോധിക്കാൻ പറഞ്ഞിരുന്നതായും മാത്യു പറയുന്നു. ഭരണകൂടത്തിന്റെ ചൂഷണത്തിന് നിന്നുകൊടുക്കേണ്ടവരാണ് ആദിവാസികൾ എന്ന മേധാവിത്വ മനോഭാവം കൂടിയാണ് ഇടുക്കി ഡിസിസിപ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാൻ യോ​ഗ്യതയില്ലാത്ത നേതാവിൽ നിന്നുമുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനായി ഏത് ഹീനമാർ​ഗവും സ്വീകരിക്കും കോൺ​ഗ്രസ് എന്നതിന്റെ ദൃഷ്ടാന്തം കൂടിയാവുകയാണ് മാത്യുവിന്റെ പ്രസം​ഗം





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home