വിൻഡോസ്‌ 10 ഒരു മാസംകൂടി നീട്ടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 16, 2019, 10:15 PM | 0 min read

വിൻഡോസ്‌ 10 മൊബൈൽ ഫോണുകളിൽ ഡിസംബർ പത്തോടെ സർവീസ്‌ അവസാനിപ്പിക്കുമെന്ന വിൻഡോസിന്റെ തീരുമാനത്തിൽ മാറ്റം. ഉപഭോക്താക്കൾക്കായി ഒരു മാസത്തെ സാവകാശംകൂടി നൽകാനൊരുങ്ങുകയാണ്‌ വിൻഡോസ്‌. പത്തിനുമുമ്പായി ഒഎസ്‌ അപ്‌ഡേറ്റ്‌ ചെയ്താൽമാത്രമേ സേവനങ്ങൾ ലഭിക്കൂവെന്ന്‌ വിൻഡോസ്‌ നേരത്തെ അറിയിച്ചിരുന്നു.

എന്നാൽ, ഇത്‌ 2020 ജനുവരി 14 വരെ നീട്ടിയതായാണ്‌ ഇപ്പോൾ പുറത്തുവരുന്ന വിവരം. വിൻഡോസ്‌ 10ന്റെ വേർഷൻ 1079 ആണ്‌ ജനുവരിയോടെ സർവീസ്‌ അവസാനിപ്പിക്കുന്നത്‌. വിൻഡോസ്‌ 7നും ഇതേ ദിവസം സർവീസ്‌ അവസാനിപ്പിക്കുമെന്നാണ്‌ റിപ്പോർട്ട്‌. മൊബൈലുകളിലെ യുഡബ്ല്യൂപി ഓഫീസ്‌ ആപ്പുകൾ 12 വരെ മാത്രമേ ലഭ്യമാകൂ. ക്രോമിയം അടിസ്ഥാനമാക്കിയുള്ള മൈക്രോസോഫ്‌റ്റിന്റെ എഡ്‌ജ്‌ ബ്രൗസർ ജനുവരി പതിനഞ്ചോടെ ലഭ്യമാകും.



deshabhimani section

Related News

View More
0 comments
Sort by

Home