ശ്വാസകോശത്തിന് മാത്രമല്ല, തലച്ചോറിനും ഹാനികരം; പുകവലി കൊണ്ടുണ്ടാകുന്നത് ചെറിയ പ്രശ്നങ്ങൾ അല്ല

Smoking.jpg
വെബ് ഡെസ്ക്

Published on Oct 17, 2025, 08:25 PM | 1 min read

പുകവലി ആരോഗ്യത്തിനു ഹാനികരമാണ് എന്ന് നമുക്ക് അറിയാം. പക്ഷെ എത്രത്തോളം ഹാനികരം എന്നത് ആരും അന്വേഷിച്ചിട്ടില്ല. പുകവലി നമ്മുടെ ശരീരത്തിലെ പല അവയവങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നാണ്‌ പഠനങ്ങൾ പറയുന്നത്.


പുകവലി ഉപേക്ഷിക്കുന്നതിലൂടെ ശ്വാസകോശം, ഹൃദയം, തലച്ചോറ് എന്നിങ്ങനെ പ്രധാനപ്പെട്ട അവയവങ്ങളുടെയെല്ലാം ആരോഗ്യം മെച്ചപ്പെടുത്താനാകും. കൂടാതെ ചുറുചുറുക്കും ആരോഗ്യവും വീണ്ടെടുത്ത് ഊർജസ്വലരാകാനും പുകവലി ഉപേക്ഷിക്കുന്നതിലൂടെ നിങ്ങൾക്ക് എളുപ്പത്തിൽ സാധിക്കും.


12 രാജ്യങ്ങളിൽ നിന്ന് 40 വയസ്സിനു മുകളിൽ പ്രായമുള്ള 9,436 മുതിർന്നവരുടെ വിവരങ്ങൾ ശേഖരിച്ചതിൽ നിന്ന് പുകവലി തുടർന്നവരെ അപേക്ഷിച്ച് പുകവലി നിർത്തിയവരിൽ വൈജ്ഞാനികവും ആരോഗ്യവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങൾ നന്നേ കുറവയാണ് ഗവേഷകർ കണ്ടെത്തിയത്.


ഡിമെൻഷ്യ പോലുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും പുകവലി ഉപേക്ഷിച്ചാൽ സാധിക്കും. ദീർഘകാലം പുകവലിച്ചിട്ട് പെട്ടെന്ന് ഉപേക്ഷിക്കുന്നവരായാലും ഉപേക്ഷിച്ചശേഷം ശരീരത്തിൽ മാറ്റങ്ങൾ കാണാനാകും. പുകവലിക്കാത്തവരുടെ മസ്തിഷ്കത്തിലെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതാണെന്നും പഠനങ്ങൾ പറയുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home