ad
Deshabhimani

മറവിയാണോ പ്രശ്നം; ഭക്ഷണക്രമത്തിലൂടെ അതിനും പരിഹാരമുണ്ട്

Memory loss.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 18, 2025, 05:41 PM | 1 min read

ചെറിയ മറവികൾ ചിലപ്പോൾ വലിയ രോഗങ്ങളുടെ ലക്ഷണങ്ങളാകാം. അൽസൈമേഴ്‌സും ഡിമൻഷ്യയും പോലുള്ള രോഗങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാൻ ഭക്ഷണക്രമം പാലിച്ചാൽ മതി. മെഡിറ്ററേനിയൻ ഭക്ഷണരീതിയും ഡാഷ് ഡയറ്റും ഒന്നിച്ച് ചേരുന്ന മൈൻഡ് ഡയറ്റ് എന്ന ഭക്ഷണരീതി പാലിച്ചാൽ മറവിരോഗങ്ങളെയെല്ലാം അകറ്റി നിർത്താനാകും. ഓർമശക്തി നിലനിർത്താനും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്ന ഭക്ഷണരീതിയാണിത്.


ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന മെഡിറ്ററേനിയൻ ഭക്ഷണരീതിയും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്ന ഡാഷ് ഡയറ്റും സമന്വയിപ്പിച്ചാണ് മൈൻഡ് ഡയറ്റ് തയാറാക്കുന്നത്. നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ ചേർത്ത് തയ്യാറാക്കാവുന്ന ഒന്നാണ് മൈൻഡ് ഡയറ്റ്. അതിൽ പ്രധാനമായും ഇലക്കറികൾ, പച്ചക്കറികൾ, ബെറിപ്പഴങ്ങൾ, മുഴുധാന്യങ്ങൾ, നട്സ്, മൽസ്യം, കോഴിയിറച്ചി, ഒലിവ് ഓയിൽ ചേർന്ന ഭക്ഷണം എന്നിവയാണ് അടങ്ങുന്നത്. പച്ചക്കറികളും ഇലക്കറികളും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.


ആഴ്ചയിൽ രണ്ടുതവണയെങ്കിലും ബെറിപ്പഴങ്ങൾ കഴിക്കുന്നത് സമ്മർദവും നാഡികളുടെ വീക്കവും തടയാൻ സഹായിക്കും. നട്സ് തലച്ചോറിലെ കോശങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുമ്പോൾ മുഴുധാന്യങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. മൽസ്യം ഓർമശക്തി മെച്ചപ്പെടുത്തും, കോഴിയിറച്ചി എസ്സൻഷ്യൽ അമിനോ ആസിഡുകൾ ലഭിക്കാൻ സഹായിക്കും. ഒലിവ് ഓയിൽ അടങ്ങിയ ഭക്ഷണം തലച്ചോറിനാവശ്യമായ പോഷകങ്ങൾ നൽകും. ഇത്തരം ഭക്ഷണക്രമത്തിലൂടെ മറവിരോഗങ്ങളെ ഒരു പരിധിവരെ നമുക്ക് അകറ്റി നിർത്താം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home