വ്യജ വാർത്ത: മനോരമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുൻ കായിക മന്ത്രിയുടെ പി എസ്

തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിൻ്റെ കേരളാ സന്ദർശനം സംബന്ധിച്ച് മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ച വ്യാജ വാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുൻ കായിക മന്ത്രി വി അബ്ദുറഹിമാന്റെ പ്രൈവറ്റ് സെക്രട്ടറി സി സത്യപാലൻ. അർജന്റീന ഫുട്ബോൾ ടീമിൻ്റെ കേരളാ സന്ദർശനം സംബന്ധിച്ച് അന്വേഷിക്കുന്ന എസ്ഐടിക്ക് മുൻ കായിക വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നൽകിയ മൊഴി എന്ന നിലയിൽ മലയാള മനോരമ പത്രം പ്രസിദ്ധീകരിച്ച വാർത്ത തികച്ചും വസ്‌തുതാ വിരുദ്ധവും കള്ളവുമാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിക്കെതിരെ പ്രൈവറ്റ് സെക്രട്ടറി മൊഴി നൽകിയെന്നാണ് മനോരമയുടെ വാർത്തയിൽ പറയുന്നത്. അത്തരമൊരു മൊഴി എസ്ഐടിക്ക് നൽകിയിട്ടില്ല. വ്യജ വാർത്തകൾ സൃഷ്‌ടിച്ച് അപകീർത്തിപ്പെടുത്താനാണ് മനോരമ ശ്രമിക്കുന്നത്. മലയാള മനോരമയുടെ വ്യാജ വാർത്തക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സി സത്യപാലൻ വ്യക്തമാക്കി.









0 comments