ad
Deshabhimani

മണിപ്പൂരിൽ വെടിവെയ്പ്പ്: നാഗ വിഭാഗത്തിലെ 15 വയസ്സുകാരൻ കൊല്ലപ്പെട്ടു

DOCTOR DEATH IN ASSAM
വെബ് ഡെസ്ക്

Published on Sep 21, 2026, 05:36 PM | 1 min read

ഇംഫാൽ: മണിപ്പൂരിലുണ്ടായ ആക്രമണത്തിൽ 15 വയസ്സുള്ള നാഗ വിഭാഗത്തിലെ വിദ്യാർഥി വെടിയേറ്റു മരിച്ചു. തമെങ്‌ലോങ് ജില്ലയിലെ തമേയ് സബ് ഡിവിഷനിലെ താക്കൂ നാഗ ഗ്രാമവാസിയായ എൻകെ മഹിൻലാക്ബൗവിന്റെ മകൻ വിഫെൻബൗ ആണ് കൊല്ലപ്പെട്ടത്.


തിങ്കളാഴ്ച രാവിലെയാണ് സംഭവം. താക്കൂവിൽ നിന്ന് തമേയിലേക്ക് അവശ്യസാധനങ്ങൾ വാങ്ങാൻ നടന്നുപോകുന്നതിനിടെ, താക്കൂവിനും തമാഹിനും ഇടയിലാണ് വിദ്യാർഥിക്ക് നേരെ ആക്രമണമുണ്ടായത്.


പ്രദേശവാസികൾ നിരവധി റൗണ്ട് വെടിശബ്ദം കേട്ട് സ്ഥലത്തെത്തിയപ്പോൾ വിഫെൻബൗ റോഡരികിൽ വെടിയേറ്റു കിടക്കുന്നതാണ് കണ്ടത്. വിദ്യാർഥിക്ക് നേരെ അക്രമികൾ 20 റൗണ്ടോളം വെടിവെച്ചതായി നാട്ടുകാർ പറഞ്ഞു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home