ad
Deshabhimani

സോഷ്യൽ മീഡിയ കുട്ടികളിൽ മാനസിക ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ

meta
വെബ് ഡെസ്ക്

Published on Feb 20, 2026, 02:28 PM | 2 min read

വാഷിങ്ടൺ:സോഷ്യൽ മീഡിയ ഉപയോഗം ലഹരിയോട് എന്ന പോലുള്ള ആസക്തി സൃഷ്ടിക്കുന്നതാണോ ? സോഷ്യൽ മീഡിയ മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്നത് ശരിയാണോ? മെറ്റ സി ഇ ഒ മാര്‍ക് സകര്‍ബര്‍ഗ് ലോസ് ആഞ്ചലസ് കോടതിയിൽ നേരിട്ട രണ്ട് ചോദ്യങ്ങളാണ്. ലോകത്തെമ്പാടും ഈ വിഷയം സംബന്ധിച്ച് ഉയരുന്ന ചര്‍ച്ചകളിൽ ആവര്‍ത്തിക്കുന്ന സംശങ്ങളാണ് കോടതി ചോദിച്ചത്.


ഫേസ്ബുക്ക്,ഇൻസ്റ്റ തുടങ്ങിയവയുടെ മാതൃകമ്പനിയായ മെറ്റയ്ക്കും ടിക് ടോക് പോലുള്ള പ്ലാറ്റ്ഫോമുകൾക്കും എതിരെ അമേരിക്കയൊട്ടുക്ക് വ്യാപകമായ നിയമ നടപടികൾ ആരംഭിച്ചിരിക്കുകയാണ്.കുട്ടികളുടെ മാനസിക ആരോഗ്യത്തിന് ഹാനി വരുത്തുന്ന തരത്തിൽ പ്ലാറ്റ്‌ഫോമുകൾ ബോധപൂർവം രൂപകൽപ്പന ചെയ്തിരിക്കുന്നു.ലൈംഗിക വേട്ടക്കാരിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടു എന്നിങ്ങനെ കേസുകൾ നേരിടുന്നു.സ്കൂൾ ഡിസ്ട്രിക്ടുകൾ,സംസ്ഥാന-കേന്ദ്ര സർക്കാരുകൾ,ആയിരക്കണക്കിന് കുടുംബങ്ങൾ എന്നിവർ വ്യത്യസ്ത കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.


ആദ്യ ജൂറി വിചാരണ


സോഷ്യൽ മീഡിയ സമൂഹത്തിന് ഉണ്ടാക്കുന്ന ദ്രോഹം സംബന്ധിച്ച കേസിൽ ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയര്‍ കോടതി ജൂറിക്ക് മുന്നിൽ വിചാരണ ആരംഭിച്ചു. Meta-യും YouTube-ഉം പ്രതിചേർക്കപ്പെട്ടിരിക്കുന്ന ഈ കേസ്, "KGM"എന്ന ഇനിഷ്യലുകളിൽ അറിയപ്പെടുന്ന 20വയസ്സുകാരിയുടെ ആരോപണങ്ങളെ ആധാരമാക്കിയാണ്. "ബെൽവെതർ ട്രയൽ" എന്ന പേരിലുള്ളതാണ് നിയമ നടപടി.


പത്ത് വയസ്സ് മുതൽ Instagram, TikTok, Snapchat എന്നിവ ഉപയോഗിച്ചുതുടങ്ങിയ KGM, ആ ഉപയോഗം തന്റെ മാനസിക ആരോഗ്യം ക്രമേണ തകർക്കുകയും ആത്മഹത്യാ ചിന്തകളിലേക്ക് നയിക്കുകയും ചെയ്തെന്ന് ആരോപിക്കുന്നു. അമ്മ മൂന്നാം കക്ഷി സോഫ്‌റ്റ്‌വെയർ ഉപയോഗിച്ച് ആക്സസ് തടഞ്ഞിട്ടും കുട്ടിക്ക് ഈ ആപ്പുകൾ ഉപയോഗിക്കാൻ കഴിഞ്ഞതായി കോടതി രേഖകൾ കണ്ടെത്തി.സമാനമായ ആയിരക്കണക്കിന് കേസുകളിലേക്ക് എത്തുന്ന ആദ്യ വിചാരണയാണ് വ്യാഴാഴ്ച തുടങ്ങിയത്.


വിചാരണക്കിടെ, Meta CEOമാർക്ക് സക്കർബർഗ് സാക്ഷി പറയാൻ വിളിപ്പിക്കപ്പെട്ടു. 13വയസ്സിന് താഴെയുള്ളവർക്ക് പ്ലാറ്റ്‌ഫോം ഉപയോഗിക്കാൻ അനുവദിക്കുന്നില്ലെന്നും പ്രായം കൃത്രിമമായി നൽകിയ ഉപയോക്താക്കളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.സോഷ്യൽ മീഡിയ ഉപയോഗം ലഹരി ആസക്തിയാണോ എന്ന ചോദ്യത്തിന് സക്കർബർഗ് വ്യക്തമായ ഉത്തരം പറഞ്ഞില്ല.സോഷ്യൽ മീഡിയ മാനസിക ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുവെന്ന് ശാസ്ത്രം ഇതുവരെ തെളിയിച്ചിട്ടില്ലെന്നായിരുന്നു രണ്ടാമത്തെ ചോദ്യത്തിന് നേരെയുള്ള മറുപടി.


മെറ്റയെ കുരുക്കിയ അന്വേഷണം


ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ റൗൾ ടൊറസ് 2023-ൽ Meta-ക്കെതിരെ ഫയൽ ചെയ്ത കേസിൽ ഫെബ്രുവരി തുടക്കത്തിലാണ് വിചാരണ ആരംഭിച്ചത്. അന്വേഷകർ കുട്ടികളായി നടിച്ച് സോഷ്യൽ മീഡിയ ഉപയോഗിച്ചു.ലൈംഗിക ആവശ്യങ്ങളോടെ ബന്ധപ്പെടുന്ന ഉപയോക്താക്കളെ പോലെ നടിച്ചു. ഇതിൽ Meta-യുടെ പ്രതികരണവും രേഖപ്പെടുത്തി.


Meta "യുവ ഉപയോക്താക്കളെ ഓൺലൈനിൽ നിലനിർത്താൻ"ബോധപൂർവം ശ്രമിച്ചുവെന്ന് കുറ്റ പത്രം നൽകി. ഫലപ്രദമായ പ്രായ പരിശോധന നടപ്പാക്കണമെന്നും ദോഷകരമായ ഉള്ളടക്കം നൽകുന്ന അൽഗോരിതങ്ങൾ മാറ്റണമെന്നും കോടതി തുടക്കത്തിൽ തന്നെ ആവശ്യപ്പെട്ടു.


Related News


കുട്ടികളുടെ മാനസിക ആരോഗ്യത്തിന് ഹാനി ഉണ്ടാക്കുന്ന തരത്തിൽ ബോധപൂർവം പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തു എന്ന ആരോപണത്തിൽ Meta, Google-ന്റെ YouTube എന്നിവ ചരിത്രത്തിൽ ആദ്യമായി ഒരു ജൂറിക്ക് മുന്നിൽ വിചാരണ നേരിടുകയാണ്. TikTok-ഉം Snapchat-ഉം വിചാരണ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഒത്തുതീർപ്പ് ഉണ്ടാക്കി സംവിധാനങ്ങൾ പരിശോധിക്കാം എന്ന് ഉറപ്പ് നൽകി. കേസിൽ വിധിക്കപ്പെട്ട പിഴ സ്വീകരിച്ചു. തുക വെളിപ്പെടുത്തിയിട്ടില്ല.


അമേരിക്കയിൽ ദിവസേന ഏകദേശം 1,00,000 കുട്ടികൾ ലൈംഗിക ഉപദ്രവ സന്ദേശങ്ങൾ നേരിടുന്നുണ്ടെന്ന് Meta-യുടെ ആന്തരിക രേഖകൾ ഉദ്ധരിച്ച് കുറ്റഭാഗം ആരോപിക്കുന്നു. Meta-യ്ക്ക് Child Safety Experts ഉണ്ടെന്നും National Center for Missing and Exploited Children-ന് ഉള്ളടക്കം റിപ്പോർട്ട് ചെയ്യുന്നുവെന്നും കമ്പനി ആരോപണം നിഷേധിക്കുന്നു.


സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വ്യക്തിയിൽ ബൗദ്ധിക ആരോഗ്യ ആഘാതങ്ങൾ ഉണ്ടാക്കുന്നുവെന്ന കാര്യത്തിൽ ശാസ്ത്ര സമൂഹം ഐകരൂപ്യമുള്ള അഭിപ്രായത്തിൽ എത്തിയിട്ടില്ല. ഈ കേസുകൾ പക്ഷേ ലോകം ഉറ്റു നോക്കുന്നതാണ്. നിയമങ്ങൾ ബലപ്പെടുത്താൻ ലോകം ആസകലം ഇതിനെ മുൻനി‍ര്‍ത്തി നടപടികൾ തുടങ്ങാം. പുകയില,ഒപിയോയ്ഡ് തുടങ്ങിയ ലഹരി കേസുകളോട് ചേര്‍ത്ത് സോഷ്യൽ മീഡിയ കേസുകളും വന്നെത്തുമോ എന്നും ചര്‍ച്ചയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home