ad
Deshabhimani

വായു മലിനീകരണം കണ്ണുകളെയും ബാധിക്കും, ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

eye 2
വെബ് ഡെസ്ക്

Published on Jan 17, 2026, 03:55 PM | 2 min read

വായു മലിനീകരണം ശ്വാസകോശത്തെയും ഹൃദയത്തെയും മാത്രമല്ല കണ്ണുകളുടെ ആരോഗ്യത്തെയും ഗുരുതരമായി ബാധിക്കുമെന്ന് നേത്രരോഗ വിദഗ്ധർ. പ്രത്യേകിച്ച് ശീതകാലത്ത് ഈ വെല്ലുവിളി വളരെ ഉയര്‍ന്നതാണ്. PM2.5 പോലുള്ള സൂക്ഷ്മ കണങ്ങൾ സജീവമാവുന്നത് തണുപ്പ് കാലത്താണ്. തങ്ങി നിൽക്കുന്ന സൂക്ഷ്മ കണങ്ങൾ കണ്ണുകളെ പെട്ടെന്ന് രോഗാതുരമാക്കും.


വാഹന പുക,മാലിന്യങ്ങളുടെ കത്തിക്കലും പുകയ്ക്കലും,നിർമ്മാണ പ്രവർത്തനങ്ങൾ,പൊടിപടലങ്ങൾ,പടക്കങ്ങളും ആഘോഷയിടങ്ങളും തുടങ്ങിയ സാഹചര്യങ്ങളിൽ നിന്നുള്ള സൂക്ഷ്മ കണങ്ങളാണ് PM2.5. ഇവ അത്യന്തം ചെറുതും ദൃശ്യമാകാത്തവയുമാണ്. കാണാൻ കഴിയില്ലെങ്കിലും അവ കണ്ണിൽ കയറിക്കൂടും. കണ്ണിന്റെ മുൻഭാഗമായ കോർണിയയിൽ എളുപ്പത്തിൽ അടിഞ്ഞുകൂടും. കണ്ണിന്റെ സ്വാഭാവിക സംരക്ഷണ സംവിധാനത്തെ കുഴപ്പത്തിലാക്കും.


ഓരോ ശീതകാലത്തും കണ്ണ് ചുവപ്പ്,കണ്ണ് ചൊറിച്ചിൽ,വെള്ളം വാർക്കൽ,കലക്കം, കണ്ണിനകത്തെ കത്തുന്ന അനുഭവം തുടങ്ങിയ പരാതികളുമായി രോഗികളുടെ എണ്ണം വര്‍ധിക്കും. ഇതിന് പ്രധാന കാരണം ഉയർന്ന വായു മലിനീകരണമാണെന്ന് നേത്ര വിദഗ്ദ്ധര്‍ പറയുന്നു.

eve

വായുവിലെ ഘനകണങ്ങൾ കണ്ണിന്റെ ഉപരിതലത്തിൽ ചെറു മുറിവുകൾ ഉണ്ടാക്കും.ഇങ്ങനെ പുറത്തു വരുന്ന ദ്രവങ്ങൾ കണ്ണുനീരുമായൊത്ത് ചേർന്ന് രാസപ്രതികരണങ്ങൾ സൃഷ്ടിക്കും. ഇതുമൂലം കണ്ണ് വരണ്ടുപോകൽ,കാഴ്ച മങ്ങൽ,വെളിച്ചത്തോടുള്ള അമിത പ്രതികരണം തുടങ്ങിയ പ്രശ്നങ്ങൾ അനുഭവപ്പെടും.


ശീതകാലത്ത് മൂടൽമഞ്ഞിന്റെ അംശങ്ങൾ ദീർഘ സമയം നിലനിൽക്കുന്നതിനാൽ കണ്ണ് അലർജികളും ഡ്രൈ ഐ പ്രശ്നങ്ങളും കൂടുതലാണ്.അലർജിക് കൺജങ്ക്ടിവൈറ്റിസ് കേസുകലും ഈ സമയത്ത് ഗണ്യമായി ഉയരുന്നതായി ആർഎംഎൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗം മേധാവി ഡോ തരൂ ദേവാൻ പറയുന്നു.


കൈകൾ ശുദ്ധമായിരിക്കട്ടെ

കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെടുമ്പോൾ അശുദ്ധമായ കൈകളാൽ കണ്ണ് തിരുമ്മുന്നത് അണുബാധയുടെ സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുക.ശീതകാലത്ത് പ്രശ്നങ്ങൾ ഉള്ളവര്‍ “മലിനമായ അന്തരീക്ഷത്തിൽ നിന്ന് പരമാവധി വിട്ടുനിൽക്കുകയും വ്യക്തി ശുചിത്വം പാലിക്കുകയും വേണം,” ഇടയ്ക്കിടെ കണ്ണ് തുരുമ്മുന്ന ശീലം നല്ലതല്ല.


സ്ക്രീൻ ടൈം കുറയ്ക്കുക

സീതാരാം ഭാര്‍ത്യ ആശുപത്രിയിലെ സീനിയർ കൺസൾട്ടന്റായ ഡോ.ഉമേഷ് ബറേജയുടെ അഭിപ്രായത്തിൽ,വായു മലിനീകരണം മൂലമുള്ള ഏറ്റവും സാധാരണ കണ്ണ് രോഗം അലർജിക് കൺജങ്ക്ടിവൈറ്റിസാണ്.ദീർഘസമയം സ്ക്രീനുകൾ നോക്കിയിരിക്കുന്നവർക്കും കോൺടാക്റ്റ് ലെൻസ് ഉപയോഗിക്കുന്നവർക്കും ഡ്രൈ ഐ പ്രശ്നങ്ങൾ ആവര്‍ത്തിക്കാം.


സ്കീൻ നോക്കിയിരിക്കുന്നവര്‍ പെട്ടെന്ന് കണ്ണടക്കാരായി മാറുന്നത് സാധാരണമാണ്. കണ്ണിനെ സംരക്ഷിക്കാനുള്ള ഗ്ലുസുകൾ ഉപയോഗിക്കാം. ഇല്ലെങ്കിൽ എളുപ്പം സ്ഥിരം കണ്ണടക്കാരായി മാറേണ്ടി വരും. കണ്ണട സ്ഥിരമായി എല്ലാ സമയത്തും ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ അത്ര സുഖകരമാവില്ല.


പുകവലി നിര്‍ത്തുക

പുകവലി എല്ലാ പുകിലുകളിലും പങ്കുള്ള വില്ലനാണ്. പുക പുറത്തേക്ക് ഊതി വിടുമ്പോഴും അകം പുകയുന്നുണ്ട്. പുകവലി കണ്ണിന്റെ അകത്തള ഘടനകളെ പോലും ബാധിക്കുന്ന പ്രധാന വില്ലനാണ്.


പാസീവ് സ്മോക്കിങ്ങ് പോലും കാറ്ററാക്ട്, ഗ്ലോക്കോമ, യുവിയൈറ്റിസ്, മാകുലാർ ഡീജനറേഷൻ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകാമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു.


മാലിന്യങ്ങൾ അകത്തും പുറത്തും

ഔട്ട്ഡോർ,ഇൻഡോർ വായു മലിനീകരണങ്ങൾ രണ്ടും കണ്ണ് രോഗങ്ങൾക്ക് കാരണമാകുന്നു.വീടിനകത്താണ്,ഓഫീസിനകത്താണ് എന്ന വ്യത്യാസം ഇല്ല. അകം സുരക്ഷിതം എന്ന് കരുതരുത്. മലിനീകരണം കണ്ണിന് നേര്‍ക്ക് എവിടെ നിന്നും വരും. PM2.5നില ഉയരുന്നത് കുട്ടികളിലും മുതിർന്നവരിലും ഗ്ലോക്കോമയുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്.

dry eye

ശീതകാല മാലിന്യ പ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഡ്രൈ ഐ രോഗികളുടെ എണ്ണം ഏകദേശം 30ശതമാനം വർധിക്കുന്നതായി ഡൽഹിയിലെ പെർഫെക്റ്റ് ഐ സെന്ററിലെ സീനിയർ കൺസൾട്ടന്റും എഐഒഎസ് ശാസ്ത്രീയ സമിതി അംഗവുമായ ഡോ.ജെ എസ് ഭല്ല പറയുന്നു. എല്ലാ ഇടങ്ങളും ഡൽഹി പോലെയല്ലെങ്കിലും ഏറിയും കുറഞ്ഞും മാലിന്യ പ്രശ്നങ്ങളുണ്ട്. എത്ര സെൻസിറ്റീവാണ് നിങ്ങളുടെ കണ്ണുകൾ എന്നത് പ്രധാനമാണ്.


ഇത്തിരി ശ്രദ്ധ,കണ്ണിന്റെ വില

ലളിതമായ മുൻകരുതലുകൾ പോലും ഇവയിൽ വലിയ മാറ്റം ഉണ്ടാക്കുമെന്ന് ഐ ക്യൂ ഐ ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ധയായ ഡോ അൻഷിക ലുത്ര ശർമ്മ പറഞ്ഞു.മലിനീകരണവും കണ്ണിന്റെ വരൾച്ചയും ശ്രദ്ധിക്കുക.


പുറത്തിറങ്ങുമ്പോൾ കണ്ണ് മുഴുവൻ മൂടുന്ന കണ്ണട ധരിക്കുക,വീട്ടിലെത്തിയാൽ ശുദ്ധജലം ഉപയോഗിച്ച് മുഖവും കണ്ണും കഴുകുക,കണ്ണ് തിരുമ്മുന്നത് പരമാവധി ഒഴിവാക്കുക,വെള്ളം ധാരാളമായി കുടിക്കുക,മലിനീകരണം കൂടിയ ദിവസങ്ങളിൽ പുറത്തിറങ്ങിയുള്ള പ്രവർത്തനം കുറയ്ക്കുക. ഇവയെല്ലാം കണ്ണിനായുള്ള കരുതലിന് ആവശ്യമാണ്.


മലിനീകരണം ഒഴിവാക്കാനാവില്ലെങ്കിലും

കണ്ണുകളുടെ സംരക്ഷണം നമ്മുടെ കൈകളിലാണ്



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home