ad
Deshabhimani

ടേസ്റ്റ് അറ്റ്ലസ് റാങ്കിൽ നാലാമത്

ചൂടോടെ പൊറോട്ട: സ്ട്രീറ്റ് ഫുഡിൽ ലോക റാങ്കിങ്ങ്

porotta
വെബ് ഡെസ്ക്

Published on Apr 09, 2025, 03:59 PM | 2 min read

നി പൊറോട്ടയെ കുറ്റം പറയരുത്. എത്ര കുറ്റം പറഞ്ഞിട്ടും രുചിമുകുളങ്ങൾ കീഴടക്കി മൊരിഞ്ഞ് മുന്നേറിയ പൊറോട്ടക്ക് ഇപ്പോൾ ഒരു ആഗോള അംഗീകാരം കൂടി ലഭിച്ചിരിക്കയാണ്. ലോകത്തിലെ ഏറ്റവും മികച്ച സ്ട്രീറ്റ് ഫുഡ് പട്ടികയിൽ അഞ്ചാം സ്ഥാനം. ഒരിക്കൽ ട്രൈ ചെയ്യാതെ പോകരുത് ഇതിന്റെ രുചിയെന്ന് ഓർമ്മിപ്പിക്കുന്നുമുണ്ട്.

 

ടേസ്റ്റ് അറ്റ്ലസ് ഡോട് കോം കഴിഞ്ഞ ദിവസം അപ്ഡേറ്റ് ചെയ്ത് പുറത്തിറക്കിയ പട്ടികയിലാണ് പൊറോട്ട ചൂടോടെ കയറി വന്നത്. 100 സ്ട്രീറ്റ് ഫുഡുകളുടെ പട്ടികയിൽ റേറ്റിങ്ങിൽ പൊറോട്ട രണ്ടാമതാണ് എന്നും പറയാം. 4.7 ആണ് റേറ്റ് ചെയ്യപ്പെട്ടത്. ഇതിന് മുകളിൽ 4.8 റേറ്റിങ്ങുമായി അൾജീരിയൻ തെരുവോരങ്ങളിൽ ലഭിക്കുന്ന ഗരൻറ്റിറ്റ മാത്രമാണുള്ളത്. പൊറോട്ട മൈദയിൽ നിന്നാണെങ്കിൽ ഗരൻറ്റിറ്റ കടലപൊടിയിൽ നിന്നാണ്. 4.7 റാങ്കിങ് നേടിയ ആറ് ഭക്ഷണയിനങ്ങൾ മാത്രമാണുള്ളത്. ലിസ്റ്റിൽ ഇവയിൽ ഒന്നാമതാണ് പൊറോട്ട.


പൊറോട്ട രുചിച്ചവരാണ് റേറ്റ് ചെയ്തത്. അവർക്ക് ഇഷ്ടയിനം റേറ്റ് ചെയ്യാൻ സൈറ്റ് അവസരം നൽകുന്നുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള ഫ്ലാറ്റ് ബ്രെഡ് ഇനത്തിലാണ് പൊറോട്ടയെ സൈറ്റ് വിന്യസിച്ചിരിക്കുന്നത്. കേരളത്തിലും തമിഴ് നാട്ടിലും പിന്നെ ശ്രീലങ്കയിലും തെരുവോരങ്ങളിൽ ലഭിക്കുന്നു എന്നാണ് അവരുടെ കണ്ടെത്തൽ. ഏതിനം ഗ്രേവിയും പാലും പഞ്ചസാരയും ആയാലും ഒപ്പം ചേരും എന്ന പ്രത്യേകതയുമുണ്ട്.


kulcha


ടേസ്റ്റ് അറ്റ്ലസിൽ ആദ്യത്തെ 50 സ്ഥാനങ്ങളിൽ പൊറോട്ടയുടെ പിന്നാലെ  ഇന്ത്യയിൽ നിന്നുള്ള രണ്ട് സ്ട്രീറ്റ് ഫുഡ് ഇനങ്ങൾ മാത്രമാണുള്ളത്. ഇതിൽ അമൃതസരി കുൽച്ച ആറാം സ്ഥാനത്തുണ്ട്. 40-ാം സ്ഥാനത്ത് ഛോല ഭട്ടൂരയും ഇടം നേടി. ഭട്ടൂരയ്ക്ക് 4.5 പിന്തുണയുണ്ട്.  



battoora

മൃതസരി കുൽച്ച തന്തൂരിയിനമാണ്. സുവർണ്ണ ക്ഷേത്രം സന്ദർശിച്ചവർക്ക് മറക്കാനാവാത്ത രുചി. പൊറോട്ടയിൽ നിന്നും വ്യത്യസ്തമായി അത് പല രുചിഭേദങ്ങൾ പകരും. പഞ്ചാബി ചേരുവകളിൽ തന്നെയാണ് ഈ മിശ്രരുചി സാധ്യമാക്കുന്നത്. ഭട്ടൂര ഉത്തരേന്ത്യയ്ക്ക് സുപരിചിതമായ പ്രഭാതഭക്ഷണമാണ്.


ഏറ്റവും അധികം കുറ്റപ്പെടുത്തലുകൾ നേരിട്ട ഭക്ഷണവുമാണ് പൊറോട്ട. മൈദയെ മുൻനിർത്തിയായിരുന്നു പൊറോട്ടയ്ക്ക് എതിരെ ആക്രമണം. മൈദയും സമാനമായ ധാന്യപൊടികളും ലോകം മുഴുവൻ ഉപയോഗിക്കുന്നത് മറന്ന് പൊറോട്ട എന്ന പുതിയ സെലിബ്രിറ്റിയെ ആക്രമിച്ചു. പാരമ്പര്യവാദികൾ പിന്നാലെ തുടർന്നപ്പോൾ പൊറോട്ട ഒരു ഘട്ടത്തിൽ ആട്ടയിലേക്ക് മാറി. ആട്ട പൊറോട്ട മൈദ പൊറോട്ട എന്നിങ്ങനെ വകഭേദങളോടെ പിടിച്ചു നിന്നു. പക്ഷെ അസൽ പൊറോട്ട കൊതിയോടെ അസൽ രുചി തേടുന്നവരുടെ കൂടെ നിന്നു.


പൊറോട്ട വിരുദ്ധ ചേരി ഇപ്പോഴും പലവിധത്തിൽ ആക്രമണം തുടരുന്നു എങ്കിലും പൊറോട്ട എല്ലാ കറികൾക്കും ഒപ്പം ചേർന്നു. ചിലയിടങ്ങളിൽ സ്ട്രോങ് ചായയും വെറും പൊറോട്ടയും എന്ന് ഒറ്റയ്ക്കും നിന്നു.


porotta ball


പൊറോട്ട ചുടുക എന്നല്ല പൊറോട്ട അടിക്കുക എന്നാണ് പറഞ്ഞിരുന്നത്. അതിന്റെ ബോൾ വീശിപരത്തി അടുക്കകൾ നിർമ്മിക്കാൻ ചുരുക്കിയെടുക്കുന്നത് മുൻനിർത്തിയായിരുന്നു ഈ പ്രയോഗം. മാവ് കുഴച്ച് ബോളുകളാക്കി റൊട്ടിയുടെ അത്രയും ഇല്ലെങ്കിലും ഒരു നിശ്ചിത സമയം യീറ്റ്സിന് വിട്ട് കൊടുത്താണ് വീശൽ തുടങ്ങുന്നത്. ഇപ്പോഴും പാചക രംഗത്ത് നല്ല പൊറോട്ട മേക്കർ വലിയ ഡിമാന്റുള്ള മേഖലയാണ്.


നല്ല പൊറോട്ട കിട്ടുന്ന ഇടങ്ങൾ തേടിയാണ് ഇഷ്ടക്കാർ എത്തുന്നത്. അതിൽ അധികവും തെരുവിലാണ്. ഏകാംഗ പൊറോട്ട മേക്കർമാരാണ്. പൊറോട്ട കഴിക്കാനും സൂക്ഷിക്കാനും കൈകാര്യം ചെയ്യാനും സൌകര്യമാണ് എന്നതും അതിന്റെ ജനപ്രിയതയെ കാത്തു. പതുപതുത്ത് മൊരിയുന്ന രുചിയും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home