ഓണമുണ്ണുന്നതെങ്ങനെ തീ പിടിച്ച വിലയല്ലേ?; ജനജീവിതത്തെ ബാധിച്ച് വിലക്കയറ്റം
ഓണമുണ്ണാൻ കാത്തിരിക്കുന്ന മലയാളികൾക്ക് ഇത്തവണ കടുത്ത നിരാശയാണ്. ഓണമെത്താൻ ആഴ്ചകൾ മാത്രം ശേഷിക്കെ അവശ്യവസ്തുക്കളുടെ വില കുതിച്ചുയർന്നത് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിരിക്കുന്നത്. മഴക്കെടുതി മൂലം വലഞ്ഞിരിക്കുന്ന കർഷകർക്കും കച്ചവടക്കാർക്കുമുൾപ്പെടെ ഇരട്ടിപ്രഹരമെന്ന നിലയിൽ അരി മുതൽ പച്ചമുളകിന് വരെ വിപണിയിൽ തീ പിടിച്ച വിലയാണ്.
മുൻ മാസങ്ങളെ അപേക്ഷിച്ച് പഴങ്ങൾക്കും പച്ചക്കറികൾക്കും ഇരട്ടിവിലയാണ് വർധിച്ചിരിക്കുന്നത്. വിലനിയന്ത്രിക്കാൻ വിപണിയിൽ ഇടപെടേണ്ട സർക്കാർ ജനങ്ങൾക്കായി ഒന്നും തന്നെ ചെയ്യുന്നില്ലായെന്നതാണ് വാസ്തവം. ഭക്ഷ്യവസ്തുക്കൾക്ക് തൊട്ടാൽ പെള്ളുന്ന അവസ്ഥയായതിനാലും സപ്ലൈക്കോ വഴിയുള്ള സാധനങ്ങളുടെ ലഭ്യതയിലുണ്ടാകുന്ന കുറവ് മൂലവും ജനങ്ങൾ വലയുകയാണ്. പല സാധനങ്ങളും ജനങ്ങൾക്ക് അപ്രാപ്യമാവുകയും ചെയ്യുന്നു. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പച്ചക്കറികളും മറ്റും എത്തുന്നതിനാൽ ഇനി ഗതാഗത ചെലവും വർധിക്കും.










0 comments