ad
Deshabhimani

പന്തളത്ത് ബിജെപിയെ തള്ളിക്കളഞ്ഞ് ജനം; വലിയ ഒറ്റക്കക്ഷിയായ എൽഡിഎഫിന്റെ പ്രകടനം

വെബ് ഡെസ്ക്

Published on Dec 13, 2025, 02:49 PM | 1 min read| Watch Time : 10s

പത്തനംതിട്ട: ഭരണമുണ്ടായിരുന്ന പന്തളം ന​ഗരസഭയും ബിജെപിയെ കൈവിട്ടു. മൂന്നാം സ്ഥാനത്തേക്ക് ബിജെപി പിന്തള്ളപ്പെട്ടു. 34 ഡിവിഷനുകളിൽ 14ലും എൽഡിഎഫ് വിജയിച്ചു. 11 ഇടത്ത് യുഡിഎഫ് വിജയിച്ചപ്പോൾ 9 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്. കഴിഞ്ഞ തവണ എൽഡിഎഫിന് 9 സീറ്റുകളാണ് പന്തളത്ത് ഉണ്ടായിരുന്നത്.

പത്തനംതിട്ട ജില്ലയിൽ കുളനട ​ഗ്രാമപഞ്ചായത്തിലും ബിജെപി ഭരണം എൽഡിഎഫ് അവസാനിപ്പിച്ചു. 17ൽ 12 സീറ്റുകളിലും എൽഡിഎഫ് ഉജ്വല വിജയം നേടി. കഴിഞ്ഞ തവണ നാല് സീറ്റുകളിൽ മാത്രമായിരുന്നു എൽഡിഎഫ് വിജയിച്ചത്.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home