ad
Deshabhimani

പൊന്ന് വീണ്ടും കൈവിട്ടു; സ്വർണവില വീണ്ടും മുകളിലേക്ക്

Gold Rate
വെബ് ഡെസ്ക്

Published on Sep 04, 2026, 10:28 AM | 1 min read

തിരുവനന്തപുരം : സ്വർണത്തിന്റെ മൂല്യം നാൾക്കു നാൾ വർധിക്കുകയാണ്. എന്നിരുന്നാലും ഈ കല്യാണ സീസണിൽ സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറത്തേക്ക് സ്വർണവില ഉയരുകയാണ്. ഇന്നലത്തെ വിലയെ അപേക്ഷിച്ച് കുറവാണെങ്കിലും ഇന്നും പൊന്നിന് വില കൂടിയിട്ടുണ്ട്.


ഇന്ന് 960 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന് 1,14,880 രൂപയായി. ഇതിനു പുറമെ ജിഎസ്ടിയും, പണിക്കൂലിയുമൊക്കെ ചേർക്കുമ്പോൾ വില ഇനിയും കൂടും. ​ഗ്രാമിന് 120 രൂപയാണ് ഇന്ന് കൂടിയത്. ഇന്ന് ഒരു ​ഗ്രാം പൊന്നിന് 14,360 രൂപയാണ്. വെള്ളി വിലയിൽ മാറ്റമൊന്നുമില്ല. ഇന്ന് ഒരു ​ഗ്രാം വെള്ളിക്ക് 250 രൂപയും, 10 ​ഗ്രാമിന് 2,550 രൂപയുമാണ്.


ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,13,920 രൂപയായിരുന്നു. ഒരു ​ഗ്രാം സ്വർണത്തിന് 14,240 രൂപയും. സെപ്തംബർ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു ഇന്നലെ സ്വർണവില. ആ​ഗസ്തിലെ ഏറ്റവും ഉയർന്ന നിരക്ക് 1,20,240 രൂപയായിരുന്നു. ഏറ്റവും കുറഞ്ഞ നിരക്ക് 1,05,600 രൂപയും. കഴിഞ്ഞ 10 ദിവസത്തിനിടെ സ്വ‌ർണവില ചാഞ്ചാട്ടത്തിലാണ്.


ഒരു ഔൺസ് സ്വർണത്തിന്റെ വില കണക്കാക്കിയാണ് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില നിശ്ചയിക്കുന്നത്. ഒരു ഔൺസ് എന്നാൽ 31.10 ഗ്രാമാണ്. ഔൺസിന് വില നിശ്ചയിക്കുന്നത് യുഎസ് ഡോളറിലാണ്. അതുകൊണ്ടുതന്നെ ഡോളർ-രൂപ വിനിമയ നിരക്കിൽ വ്യത്യാസം വരുമ്പോൾ സ്വർണത്തിന്റെ വിലയിലും വ്യത്യാസം വരും. സ്വർണ്ണം കൂടുതലായും കയറ്റുമതി ചെയ്യുന്നത് ബാങ്കുകൾ വഴിയാണ് അതുകൊണ്ടുതന്നെ ബാങ്കുകൾക്ക് ഒരു ഇറക്കുമതി തീരുവയും നൽകേണ്ടി വരും.


അതായത്, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ, ക്രൂഡ് ഓയിൽ വില, ആഭ്യന്തര ഓഹരി വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമായതിനാൽ തന്നെ ആ​ഗോള വിപണിയിലെ ചെറിയ ചലനങ്ങൾ പോലും സ്വർണം വിലയിൽ പ്രതിഫലിക്കാറുണ്ട്. പ്രാദേശകമായി പ്രവർത്തിക്കുന്ന ​ഗോൾഡ് അസോസിയേഷനുകളാണ് സംസ്ഥാനത്ത് സ്വർണവില നിശ്ചയിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home