ad
Deshabhimani

കേരള ക്രിക്കറ്റ് ലീഗ്: ഇന്ന് സെമി ഫൈനൽ പോരാട്ടങ്ങൾ

KCL
വെബ് ഡെസ്ക്

Published on Sep 04, 2026, 09:51 AM | 1 min read

തിരുവനന്തപുരം : കെസിഎൽ സെമി ഫൈനൽ ചിത്രം തെളിഞ്ഞു. പോയിന്റ് പട്ടികയിൽ മികച്ച പ്രകടനം പുറത്തെടുത്ത നാല് ടീമുകളാണ് സെമി ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടിയത്. 10 മത്സരങ്ങളിൽ നിന്ന് 6 ജയം വീതം നേടി 12 പോയിന്റോടെ ആലപ്പുഴ റിപ്പിൾസും ട്രിവാണ്ട്രം റോയൽസുമാണ് പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തിയത്.


ആദ്യ സെമി പോരാട്ടം ട്രിവാണ്ട്രം റോയൽസും തൃശൂർ ടൈറ്റൻസും തമ്മിലാണ്. ഉച്ചക്ക് 2.30 നാണ് മത്സരം. രണ്ടാം സെമിയിൽ ആലപ്പുഴ റിപ്പിൾസും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിൽ ഏറ്റുമുട്ടും. വൈകിട്ട് 6.45 നാണ് മത്സരം. 10 മത്സരങ്ങളിൽ നിന്ന് 5 ജയവും ഒരു ഫലമില്ലാത്ത മത്സരവുമടക്കം 11 പോയിന്റോടെ തൃശൂർ ടൈറ്റൻസ് മൂന്നാം സ്ഥാനത്തും, 10 പോയിന്റുള്ള കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നാലാം സ്ഥാനത്തുമായി സെമിയിൽ പ്രവേശിച്ചു.


9 പോയിന്റ് മാത്രമുള്ള ഏരീസ് കൊല്ലം സെയിലേഴ്സും 6 പോയിന്റുള്ള കൊച്ചി ബ്ലൂ ടൈഗേഴ്സും ടൂർണമെന്റിൽ നിന്ന് പുറത്തായി. തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്റ്റാർ സ്പോർട്സ് ചാനലിലും ജിയോ ഹോട് സ്റ്റാറിലും മത്സരങ്ങൾ തത്സമയം കാണാം.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home