അരൂർ ടോൾ പ്ലാസയിലേക്ക് ബസ് ഇടിച്ചുകയറി; 13 പേർക്ക് പരിക്ക്

കൊച്ചി: അരൂർ ടോൾ പ്ലാസയിലെ പില്ലറിലേക്ക് സ്വകാര്യ ബസ് ഇടിച്ചുകയറി അപകടം. 13 പേർക്ക് പരിക്കേറ്റു. എരമല്ലൂർ കലൂർ റൂട്ടിലോടുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ബസിന്റെ മുൻവശം പൂർണ്ണമായും തകർന്നു. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.









0 comments