യൂത്ത് അത്‌ലറ്റിക്സ് വെങ്കലത്തിൽനിന്ന് യൂത്ത് ഒളിംപിക്സിലേക്ക്; കേരളത്തിന് അഭിമാനമായി എബിൻ

ലുധിയാന : പഞ്ചാബിലെ ലുധിയാനയിൽ നടന്ന 21-ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 400 മീറ്ററിൽ വെങ്കലം നേടി കേരളത്തിന്റെ അഭിമാനമായി എബിൻ കെ ജെ യൂത്ത് ഒളിംപിക്സ് യോഗ്യത നേടി. കുന്നംകുളം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ബോയ്സിലെ പ്ലസ് ടൂ വിദ്യാർഥിയായ എബിൻ അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്റർ ഫൈനലിൽ 48.05 സെക്കൻഡിലാണ് മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. സെപ്തംബർ ഒന്നുമുതൽ മൂന്നുവരെ ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ തെലങ്കാനയുടെ ലോഡെംഗെ രാമു 47.21 സെക്കൻഡിൽ സ്വർണവും മഹാരാഷ്ട്രയുടെ മാനസ് ഷിൻഡെ 47.92 സെക്കൻഡിൽ വെള്ളിയും നേടി.
ഒക്ടോബർ 31 മുതൽ നവംബർ 13 വരെ ആഫ്രിക്കൻ രാജ്യമായ സെനഗലിന്റെ തലസ്ഥാനമായ ഡാക്കറിലാണ് നാലാമത് യൂത്ത് ഒളിംപിക് ഗെയിംസ് നടക്കുന്നത്. പ്രാഥമിക ഹീറ്റ്സിൽ 48.65 സെക്കൻഡിൽ ഫിനിഷ് ചെയ്ത എബിൻ സെമിഫൈനലിൽ 48.26 സെക്കൻഡോടെ ഒന്നാമതെത്തിയിരുന്നു. ഫൈനലിൽ സമയം വീണ്ടും മെച്ചപ്പെടുത്തി 48.05 സെക്കൻഡിൽ ഓടിയാണ് വെങ്കലം സ്വന്തമാക്കിയത്.









0 comments