Deshabhimani

കളിക്കുന്നതിനിടെ കാൽതെറ്റിവീണ കുട്ടിയുടെ വായിൽ ഇരുമ്പുദണ്ഡ് തുളച്ചുകയറി

Iron Rod Pierces

Photo: NDTV

വെബ് ഡെസ്ക്

Published on Oct 19, 2026, 03:36 PM | 1 min read

സൂററ്റ്: കളിക്കുന്നതിനി‌ടെ കാൽതെറ്റിവീണ കുട്ടിയുടെ വായിൽ തുളച്ചുകയറിയ ഇരുമ്പുദണ്ഡ് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഗുജറാത്തിലെ പടാൻ ജില്ലയിലെ വേദ് ​ഗ്രാമത്തിലാണ് സംഭവം. കളിക്കുന്നതിനിടെ കാൽവഴുതി വീണ ബാലന്റെ വായിലൂടെ ഇരുമ്പുദണ്ഡ് തുളച്ചുകയറുകയായിരുന്നു.


ഉടനടി കുട്ടിയെ രാധൻപൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഇരുമ്പുദണ്ഡ് കുട്ടിയുടെ പല്ലിനും താടിയെല്ലിനും സമീപത്തായി തറച്ചുനിൽക്കുന്നതായി കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ ഇരുമ്പ് ദണ്ഡ് പുറത്തെടുക്കാൻ തീരുമാനിക്കുകയായിരുന്നു. കുട്ടിയുടെ താടിയെല്ലിനും മറ്റും കേടുപാടുകൾ സംഭവിക്കാതെ 40 മിനിറ്റോളം നീണ്ട സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഇരുമ്പുദണ്ഡ് പുറത്തെടുത്തു. കുട്ടിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home