ഇൻഫ്ലുവൻസ വാക്‌സിൻ വയോജനങ്ങൾക്ക് സൗജന്യമായി നൽകണം

തിരുവനന്തപുരം: ഇൻഫ്ലുവൻസ വാക്‌സിൻ വയോജനങ്ങൾക്ക് സൗജന്യമായി നൽകണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. വാക്‌സിനുകളുടെ അമിതവില താങ്ങാനാകുന്നതല്ല. സാധാരണക്കാരായ വയോജനങ്ങൾക്ക് സൗജന്യമായും അല്ലാത്തവർക്ക് വില കുറച്ചും വാക്‌സിൻ നൽകാൻ സർക്കാർ തീരുമാനിച്ചാൽ മരുന്ന് വില ഗണ്യമായി കുറയ്ക്കാൻ കമ്പനികൾ തയ്യാറാകും.
ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലൂടെ വാക്‌സിൻ നൽകുന്നത് പരിഗണിക്കണം. 2022ൽ വാക്‌സിൻ പോളിസി കമ്മിറ്റി 65 വയസ്സ് കഴിഞ്ഞ മുഴുവൻ ആളുകൾക്കും ഒരു പ്രാവശ്യം ന്യൂമോക്കോക്കൽ വാക്‌സിനും എല്ലാ വർഷവും ഫ്ലൂ വാക്‌സിനും സൗജന്യമായി നൽകണമെന്ന് ശുപാർശ നൽകിയിരുന്നുവെങ്കിലും ഇത്തവണത്തെ ബജറ്റിലും തുക വകയിരുത്തിയില്ല.
ദേശീയ വാക്‌സിൻ പദ്ധതിയിൽ ഉൾപ്പെടുത്തി മുതിർന്ന പൗരന്മാർക്ക് സൗജന്യമായി വാക്‌സിൻ നൽകണമെന്ന് ജനറൽ സെക്രട്ടറി അമരവിള രാമകൃഷ്ണൻ ആവശ്യപ്പെട്ടു.








0 comments