Deshabhimani

47 അന്താരാഷ്ട്ര കിരീടം; മറികടന്നത് 29 വർഷം പഴക്കമുള്ള റെക്കോർഡ്, ബാഡ്മിന്റണിൽ ചരിത്രമായി ആൻ സേ യങ്

An Se-young afp

photo credit: AFP

വെബ് ഡെസ്ക്

Published on Oct 19, 2026, 03:43 PM | 1 min read

ഒഡെൻസ് : ബാഡ്മിന്റൺ പുതുറെക്കോർഡിട്ട് ദക്ഷിണ കൊറിയൻ താരം ആൻ സെ യങ്. ഡെന്മാർക്ക് ഓപ്പൺ കിരീടം സ്വന്തമാക്കിയതോടെ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര വനിതാ സിംഗിൾസ് കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡാണ് ആൻ സെ യങ് സ്വന്തമാക്കിയത്. 29 വർഷം പഴക്കമുള്ള റെക്കോർഡാണ് 24കാരി തകർത്തത്. ഇതുവരെ 47 അന്താരാഷ്ട്ര കിരീടങ്ങളാണ് ആനിനുള്ളത്. 1997ൽ വിരമിച്ച ഇന്തോനേഷ്യൻ ഇതിഹാസതാരം സൂസി സുസാന്തിയുടെ റെക്കോർഡാണ് ആൻ സെ യങ് മറികടന്നത്. 46 കിരീടങ്ങളാണ് സൂസി സുസാന്തി നേടിയത്.


ഞായറാഴ്ച ഡെന്മാർക്കിലെ ഒഡെൻസിൽ നടന്ന ഫൈനലിൽ ജപ്പാന്റെ അകാനെ യമഗുച്ചിയെ 21–23, 21–14, 21–18 എന്ന സ്കോറിനാണ് ആൻ സെ യങ് പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നഷ്ടമായെങ്കിലും ശക്തമായി തിരിച്ചെത്തിയ ലോക ഒന്നാം നമ്പർ താരം തുടർന്നുള്ള രണ്ട് ഗെയിമുകളും സ്വന്തമാക്കി കിരീടമുറപ്പിച്ചു.





യങ്ങിന്റെ തുടർച്ചയായ രണ്ടാം ഡെന്മാർക്ക് ഓപ്പൺ കിരീടവും ഈ സീസണിലെ ഒമ്പതാം വ്യക്തിഗത കിരീടവുമാണിത്. ലോക റാങ്കിങ്ങിൽ തുടർച്ചയായി 105 ആഴ്ച ഒന്നാം സ്ഥാനത്ത് തുടരുന്ന ആൻ സെ യങ് 2025ൽ ഒറ്റ സീസണിൽ 11 കിരീടങ്ങൾ നേടിയിരുന്നു. ഈ വർഷം ബിഡബ്ല്യുഎഫ് വേൾഡ് ടൂറിൽ ആറ് സിംഗിൾസ് കിരീടങ്ങൾ നേടി. ഏഷ്യൻ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ്, ഉബർ കപ്പ് തുടങ്ങിയ മത്സരങ്ങളിലും സ്വർണം നേടി. 39 കിരീടങ്ങളുമായി സ്പെയിനിന്റെ കരോലിന മരിനാണ് കിരീട നേട്ടത്തിൽ മൂന്നാമത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home