കാറുകൾ ആകാശത്തേക്ക് ചിതറിത്തെറിച്ചു, ഇസ്രായേൽ ആക്രമണത്തിന്റെ വീഡിയോ പുറത്ത് വിട്ട് ഇറാൻ ന്യൂസ് ഏജൻസി
ഇസ്രായേല്‍ ഇറാനിലെ തിരക്കേറിയ നഗരങ്ങളിൽ നടത്തിയ ആക്രമണത്തിന്റെ നടുക്കുന്ന സി സി ടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇറാനിയൻ ന്യൂസ് ഏജൻസി. യുദ്ധ സമയത്ത് ടെഹ്‌റാൻ നഗരത്തിൽ തുടർച്ചയായി രണ്ട് ഉഗ്ര സ്‌ഫോടനം നടക്കുന്നതാണ് വീഡിയോയിലുള്ളത്.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കാറുകൾ ആകാശത്തേക്ക് ചിതറി പറന്ന് വീഴുന്നതിന്റെയും കെട്ടിടങ്ങളുടെ ഭാഗങ്ങൾ ഉയരത്തിൽ തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഖുദ്‌സ് സ്‌ക്വയറിൽ ആളുകൾ നടക്കുന്നതിന് ഇടയിലേക്കാണ് മിസൈൽ പതിക്കുന്നത്.
ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ടെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണം എന്ന വിധത്തിലാണ് വ്യാഴാഴ്ച വീഡിയോ പുറത്തുവന്നത്. ഇതോടൊപ്പം ആക്രമണത്തെ ആകാശത്ത് വെച്ച് തന്നെ പ്രതിരോധിക്കുന്ന എക്സ് വീഡിയോ ദൃശ്യങ്ങളും മെഹ്ർ ന്യൂസ് ഏജൻസി പുറത്തു വിട്ടു. ഇത് പിന്നീട് ടൈംസ് ഓഫ് ഇസ്രയേലും ഓൺലൈൻ മീഡിയയിൽ പ്രസിദ്ധീകരിച്ചു.
തെരുവിലെ രണ്ടിടങ്ങളിലായി സെക്കന്‍ഡ് വ്യത്യാസത്തിലാണ് സ്ഫോടനം. പൈപ്പ്‌ലൈനുകള്‍ക്കടക്കം കേടുപാടുകള്‍ സംഭവിച്ച് തെരുവുകളിൽ വെള്ളം നിറയുന്ന ദൃശ്യവും ഏജൻസി പങ്കുവെച്ചു.
ജൂണ്‍ 13-നാണ് ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്. തുടർന്ന് യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേല്‍ തുടക്കമിട്ട സംഘര്‍ഷം 12 ദിവസത്തോളം നീണ്ടുനിന്നു. അമേരിക്കയും ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തു.
0 comments