2025 അന്താരാഷ്ട്ര നാടകോത്സവം

അന്താരാഷ്ട്ര നാടകോത്സവ വേദി കീഴടക്കി മലയാളി ബാവുൽ

avatar
സ്വന്തം ലേഖകൻ

Published on Feb 28, 2025, 09:47 PM | 1 min read| Watch Time : 42s

അന്താരാഷ്ട്ര നാടകോത്സവ വേദിയിലെ സായാഹ്ന സാംസ്കാരിക പരിപാടിയിൽ മനം കവർന്ന് ശാന്തി പ്രിയ. ഇറ്റ് ഫോക്ക് 2025 ന്റെ ഭാഗമായുള്ള സാംസ്കാരിക പരിപാടിയിൽ പീഡിത ജനതയുടെ പാട്ടു രൂപമായ് അവർ നിറഞ്ഞു.


നാടകോത്സവത്തിൻ്റെ അഞ്ചാം ദിവസമാണ് പൂര നഗരിയിലെ നിറഞ്ഞ സദസ്സിൽ ശാന്തി പ്രിയ ബാവുൾ സംഗീതത്തിൻ്റെ അഗ്നി പടർത്തിയത്.


തൃശൂർ അന്താരാഷ്ട്ര നാടകോത്സവ രംഗവേദിയിൽ അവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കലാകാരരുമായി സ്നേഹത്തിൻ്റെ ഐക്യ ചങ്ങല തീർത്തു. ഓരോ പാട്ടിലും വ്യത്യസ്തമായ ലോകങ്ങളെ സ്വരപ്പെടുത്തി.

നാടകോത്സവത്തിന്റെ ഭാഗമായുള്ള സാംസ്കാരിക പരിപാടിയിലാണ് പൂര നഗരിയിലെ നിറഞ്ഞ സദസ്സിൽ ശാന്തി പ്രിയ ബാവുൾ സംഗീതത്തിൻ്റെ അഗ്നി പടർത്തിയത്.


ബാവുൽ സംഗീത പരമ്പരയിൽ മലയാളത്തിൽ നിന്നുള്ള തുടർച്ചയുടെ പ്രഖ്യാപനം കൂടിയായിരുന്നു ശാന്തി പ്രിയയുടെ സാന്നിധ്യം.



deshabhimani section

Related News

View More
0 comments
Sort by

Home