ad
Deshabhimani

കേന്ദ്ര സർക്കാർ നയങ്ങളിൽ തകരാറിലാകുന്ന വിദ്യാഭ്യാസ സമ്പ്രദായം

വെബ് ഡെസ്ക്

Published on Jun 02, 2026, 01:26 PM | 1 min read

രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ നെഞ്ചിൽ തീക്കനൽ കോരിയിട്ടുകൊണ്ടാണ് ഇത്തവണ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലങ്ങൾ പുറത്തുവന്നത്. സിബിഎസ്ഇ, നീറ്റ്, സിയുഇടി തുടങ്ങിയ പരീക്ഷകളിലുണ്ടായ തുടർച്ചയായ ക്രമക്കേടുകളും അനാസ്ഥയും രാജ്യത്തെ ലക്ഷക്കണക്കിന് യുവതലമുറയുടെ കഠിനാധ്വാനത്തെയും ഭാവിയെയും ഒരുനിമിഷം കൊണ്ട് ഒന്നുമല്ലാതാക്കി കളഞ്ഞു.
വിദ്യാർത്ഥികളെ നിരന്തരം വഞ്ചിക്കുകയും അവരുടെ ഉന്നതവിദ്യാഭ്യാസ സ്വപ്നങ്ങളെ തകർക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾ, നമ്മുടെ വിദ്യാഭ്യാസ രംഗത്തെ അപക്വമായ പരീക്ഷണശാലകളാക്കി മാറ്റുകയാണ്. ഇത് യാദൃശ്ചികമായി സംഭവിക്കുന്നതല്ല, വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റങ്ങൾ വരുത്തി ശാസ്ത്രത്തെ എതിർത്തുകൊണ്ട് ഇരുണ്ടകാലത്തേക്ക് കൊണ്ടുപോകുന്ന കേന്ദ്ര സർക്കാർ അജണ്ടയാണ് വെളിവാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home