ad
Deshabhimani

സേവന ഫീസ് വർധന പിൻവലിക്കുക

Kollam SN College Alumni UAE

കൊല്ലം എസ്എൻ കോളേജ് അലുമ്‌നി യുഎഇ ജനറൽ ബോഡി യോഗത്തിൽ ജയശീലൻ പിള്ളയെ ആദരിക്കുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 02:06 PM | 1 min read

ദുബായ്: വിദേശത്ത്‌ ഇന്ത്യൻ പാസ്‌പോർട്ട് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഫീസ് വർധന പിൻവലിക്കണമെന്ന്‌ കൊല്ലം എസ്എൻ കോളേജ് അലുമ്‌നി യുഎഇ ജനറൽ ബോഡി.


പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ നിർത്തലാക്കിയതിനാൽ നേരിടുന്ന ബുദ്ധിമുട്ടുകൾ അടിയന്തരമായി പരിഹരിക്കണം. ഫീസ്‌ വർധന താഴ-്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വിദ്യാർഥികൾക്കുംമേൽ അധിക സാമ്പത്തിക ബാധ്യത സൃഷ്‌ടിക്കുന്നു. ഇന്ത്യൻ എംബസിയും കോൺസുലേറ്റും പാസ്‌പോർട്ട് അപേക്ഷകൾക്കുള്ള അപ്പോയിന്റ്മെന്റ് മുമ്പുണ്ടായിരുന്ന രീതിയിൽ പുനസ്ഥാപിക്കണം. വിവിധ എമിറേറ്റുകളിൽ കൂടുതൽ കോൺസുലർ സേവന ക്യാമ്പുകളും മൊബൈൽ പാസ്‌പോർട്ട് സേവനങ്ങളും സംഘടിപ്പിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.


യോഗത്തിൽ പ്രസിഡന്റ് റസ്‌ല അംനാഥ്‌ അധ്യക്ഷയായി. ജനറൽ സെക്രട്ടറി അനൂപ് ബാബുദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു. അക്കാഫ് ലീഗൽ സെൽ കോ ഓർഡിനേറ്റർ അഡ്വ. നജുമുദീൻ, സെക്രട്ടറി അനൂപ് ബാബുദേവൻ, ട്രഷറർ കമൽ രാജേന്ദ്രൻ, ജോയിന്റ് ട്രഷറർ മുരളീധരൻ എന്നിവർ സംസാരിച്ചു. രക്ഷാധികാരി ജയശീലൻ പിള്ളയെ അഡ്വ. നജുമുദീൻ ആദരിച്ചു. സെക്രട്ടറി അനൂപ് ബാബുദേവൻ സ്വാഗതവും ട്രഷറർ കമൽ രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

Caption: കൊല്ലം എസ്എൻ കോളേജ് അലുമ്‌നി യുഎഇ ജനറൽ ബോഡി യോഗത്തിൽ ജയശീലൻ പിള്ളയെ ആദരിക്കുന്നു




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home