ad
Deshabhimani

ബംഗളൂരുവിൽ പാരാമെഡിക്കൽ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ

bangalore student death

Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 19, 2026, 02:29 PM | 1 min read

ബംഗളൂരു: ബംഗളൂരുവിൽ 20 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ബംഗളൂരു മരപ്പനപാളയ സ്വദേശിയായ ഉദയ് ഗൗഡയാണ് മരിച്ചത്. കെസി ജനറൽ ആശുപത്രിയിലെ വിദ്യാർത്ഥിയായിരുന്നു ഇദ്ദേഹം.


വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് അയൽവാസികൾ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയായിരുന്നു. മുറി തുറന്ന് പരിശോധിച്ചപ്പോൾ ഉദയ് ഗൗഡയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായതിനാൽ ഏകദേശം മൂന്ന് ദിവസം മുമ്പാണ് മരണം സംഭവിച്ചതെന്ന് പോലീസ് കരുതുന്നു.


ഉദയുടെ പിതാവ് സുരേഷിന്റെ മൊഴിപ്രകാരം, എല്ലാ ദിവസവും രാവിലെ ഏഴ് മണിക്ക് കോളേജിലേക്ക് പോകുന്ന ഉദയ് രാത്രി 11 മണിയോടെയാണ് വീട്ടിൽ മടങ്ങിയെത്താറുള്ളത്. ആരോഗ്യപ്രശ്നങ്ങൾ കാരണം കഴിഞ്ഞ നാല് ദിവസമായി പിതാവ് വീട്ടിലില്ലായിരുന്നു.


ഈ സമയത്തായിരിക്കാം സംഭവം നടന്നതെന്ന് കരുതുന്നു. അടുത്തിടെ തിരുപ്പതി തീർത്ഥയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഉദയ്, വ്യക്തിപരമായോ മറ്റ് പ്രശ്നങ്ങളോ കുടുംബത്തോട് പങ്കുവെച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.


തുടർനടപടികളുടെ ഭാഗമായി പോലീസ് ഉദയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നെലമംഗല സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home