ad
Deshabhimani

ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്‌: 16 ലക്ഷം തട്ടിയ 3 പേർക്കെതിരെ കേസ്

investment scams
വെബ് ഡെസ്ക്

Published on Jul 19, 2026, 02:54 PM | 1 min read

കൊച്ചി: കുറഞ്ഞ വിലയ്‌ക്ക്‌ ക്രിപ്‌റ്റോ കറൻസി നൽകാമെന്ന്‌ പറഞ്ഞ്‌ 16 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ നോർത്ത്‌ പൊലീസ്‌ കേസെടുത്തു. കണ്ണൂർ സ്വദേശി കൈലാസ്‌, എറണാകുളം സ്വദേശികളായ വിഷ്‌ണു, ജെറീഷ്‌ എന്നിവർക്കെതിരെയാണ്‌ വിശ്വാസ വഞ്ചനയ്‌ക്കും ചതിയ്‌ക്കും കേസെടുത്തത്‌. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷമാൽ ഷാജഹാൻെറ പരാതിയിലാണ്‌ നടപടി.


കൈലാസും വിഷ്‌ണുവും ജെറീഷും ചേർന്ന്‌ ഉണ്ടാക്കിയ തട്ടിപ്പ്‌ കന്പനിയുടെ രേഖകൾ കാണിച്ച്‌ വിശ്വസിപ്പിച്ചാണ്‌ പണം തട്ടിയത്‌. യുഎസ്‌ഡിടി എന്ന ക്രിപ്‌റ്റോ കറൻസി കുറഞ്ഞ വിലയ്‌ക്ക്‌ നൽകാമെന്ന്‌ പറഞ്ഞായിരുന്നു തട്ടിപ്പ്‌. മൊത്തം 16,54,000 രൂപയാണ്‌ 16ന്‌ പ്രതികൾ വാങ്ങിയത്‌. ക്രിപ്‌റ്റോ കറൻസി ലഭിക്കാത്തതിനെ തുടർന്ന്‌ കോട്ടയം സ്വദേശി പ്രതികളുമായി ബന്ധപ്പെട്ടു. പ്രതികൾ കടന്നു കളഞ്ഞെന്ന്‌ മനസ്സിലായതിനെ തുടർന്ന്‌ നോർത്ത്‌ പൊലീസിൽ പരാതി നൽകുകയായിരുന്നു. നോർത്ത്‌ പൊലീസ്‌ കേസിൽ വിശദ അന്വേഷണം ആരംഭിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home