Deshabhimani

സർക്കാരിന്റെ വാർഷികത്തിന് മുരുകൻ കാട്ടാക്കടയുടെ വരികൾ പാടി ദിവ്യ എസ് അയ്യർ

song

വെബ് ഡെസ്ക്

Published on May 10, 2025, 04:34 PM | 1 min read| Watch Time : 15s

തിരുവനന്തപുരം : ഇടത് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ മുദ്രാ​ഗാനം ദിവ്യ എസ് അയ്യർ ആലപിക്കുന്ന വീഡിയോ കവി മുരുകൻ കാട്ടാകട പോസ്റ്റ് ചെയ്തത് വൈറൽ. മുരുകൻ കാട്ടാക്കട രചിച്ച വരികൾക്കാണ് ദിവ്യ എസ് അയ്യർ ശബ്ദം നൽകിയത്.


വിവാദങ്ങൽ കൂസാതെ അടിപൊളി പാട്ടുമായി ഇരുവരും സോഷ്യൽ മീഡിയയിൽ എത്തിയതോടെ നിരവധി പേരാണ് കമന്റും ലൈക്കുമായി പിന്നാലെയെത്തുന്നത്. ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രിക്കും ശ്രീ ദിവ്യ എസ് അയ്യർ ഐഎസിനും നന്ദി...എന്ന വാക്കുകളോടെയാണ് പോസ്റ്റ്.

facebook post




ഇടതു സർക്കാരിന്റെ ഒൻപത് വർഷത്തെ വികസന മുന്നേറ്റങ്ങൾ അടയാളപ്പെടുത്തുന്നതാണ് മുദ്രാ​ഗാനത്തിലെ വരികൾ. സിവിൽ സെർവെന്റ് എന്ന നിലയിൽ താൻ പ്രതിനിധാനം ചെയ്യുന്ന ഗവൺമെന്റിനോട്‌ ആത്മാർത്ഥതയും സത്യസന്ധതയും കൂറും പുലർത്തുന്ന നിഷ്പക്ഷയായ ഒരു ഉദ്യോഗസ്ഥയാണ് ഡോക്ടർ ദിവ്യ എസ് അയ്യർ ഐഎഎസ് എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് മുരുകൻ കാട്ടാക്കട വീഡിയോ ഫേയ്സ് ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.





deshabhimani section

Related News

View More
0 comments
Sort by

Home