കടമക്കുടിയിലേക്ക് ബിസിനസ് യാത്ര പോകുന്നതായി ആനന്ദ് മഹീന്ദ്ര, സ്വാഗതം ചെയ്ത് മറുകുറിപ്പുമായി മന്ത്രി
കേരളത്തിലെ കടമക്കുടി ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമമെന്ന് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഈ ഡിസംബറിലെ തന്റെ ബക്കറ്റ് ലിസ്റ്റിൽ കൊച്ചിയിലേക്ക് ഒരു ബിസിനസ് യാത്ര ഉണ്ടെന്നും പോകാൻ തീരുമാനിച്ചിരിക്കുന്നു എന്നും എക്സിൽ കുറിച്ചു.
വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉടൻ ഇതിന് മറുകുറിപ്പിട്ടു. അവിശ്വസനീയമായ ചാരുതകളുടെയും അനുഭവങ്ങളുടെയും നാട്ടിലേക്ക് എപ്പോഴും സ്വാഗതം ആനന്ദ് ജി എന്നായിരുന്നു മന്ത്രിയുടെ കുറിപ്പ്.
കടമക്കുടിയിൽ നിങ്ങൾക്കായി ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് സംസ്ഥാന വിനോദ സഞ്ചാര ഗ്രൂപ്പിന് ഒരു പദവിയായിരിക്കും എന്നും ആനന്ദ് മഹീന്ദ്രയെ റിയാസ് ടാഗ് ചെയ്തു.
ഇതോടെ കടമക്കുടിയിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ വലിയ വിനോദ സഞ്ചാര പദ്ധതിക്ക് വഴി ഒരുങ്ങുന്നു എന്നാണ് ചർച്ചകൾ. കടമക്കുടിയുടെ മനോഹാരിതകൾ പങ്കുവെച്ച് നെറ്റിസൺ തരംഗവും തുടർന്നുണ്ടായി.
0 comments