എ ഐ അധിഷ്‌ഠിത പഠനം: ലക്ഷ്യം കുട്ടികളെ ഡിജിറ്റൽ ആർക്കിടെക്റ്റാക്കുക
തിരുവനന്തപുരം: നിർമിത ബുദ്ധിയും റോബോട്ടിക് സാങ്കേതിക വിദ്യയും ഐടി പാഠ്യപദ്ധതിയുടെ ഭാഗമായ ശേഷമുള്ള ആദ്യ എസ്‌എസ്‌എൽസി പരീക്ഷക്ക് ഒരുങ്ങി കുട്ടികൾ. രാജ്യത്തിന് മാതൃകയായാണ് കേരളത്തിലെ പൊതു വിദ്യാലയങ്ങളിൽ ഏഴാംക്ലാസ് മുതൽ നിർമിത ബുദ്ധി (എഐ)യും റോബോട്ടിക് സാങ്കേതിക വിദ്യയും ഐടി അറ്റ് സ്‌കൂൾ പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പഠിപ്പിക്കുന്നത്. ഒരു പ്രദേശത്തും കേരളത്തെ പോലെ ഇത്രയും സമ്പൂർണവും സാർവത്രികവുമായും നിർബന്ധിതമായും എഐ പരിശീലനം ലോകത്ത് ഒരു രാജ്യത്തും നടക്കുന്നില്ലെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു. ഇൗ നേട്ടം സുപ്രഭാതത്തിൽ കൈവന്നതല്ലെന്നും കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് ഐടി സ്‌കൂൾ പദ്ധതിയുടെ ഭാഗമായി വികസിപ്പിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ ഡിജിറ്റൽ ലേബറായല്ല, ഡിജിറ്റൽ ആർക്കിടെക്ടാക്റ്റായാണ് മാറ്റുന്നത്. അതിന് ആവശ്യമായ പരിശീലനം അധ്യാപകർക്ക് നൽകിയിട്ടുണ്ട്. റോബോട്ടിക് ടീച്ചർ എന്നത് തികഞ്ഞ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
അഭിമുഖം: കെ അൻവർ സാദത്ത്, കൈറ്റ് സിഇഒ|റഷീദ് ആനപ്പുറം.










0 comments