Deshabhimani

മഞ്ഞുകാലം നേരത്തെ ആരംഭിച്ചു; തണുത്തുറഞ്ഞ്‌ ഊട്ടി, ഒരുങ്ങാം യാത്രയ്ക്ക്...

ooty
വെബ് ഡെസ്ക്

Published on Nov 14, 2026, 03:04 PM | 1 min read

ഊട്ടി : പച്ചപ്പരവതാനിയിൽ മുത്തുകൾ വിതറിയതുപോലെ പുൽത്തകിടികളിൽ മഞ്ഞുതുള്ളികൾ നിറയുകയാണ്‌... പതിവിലും നേരത്തെ മഞ്ഞുകാലമെത്തിയതോടെ മനോഹര കാഴ്‌ചകൾക്കാണ് ഊട്ടിയും സാക്ഷിയാകുന്നത്‌. സാധാരണയായി നവംബർ അവസാനത്തോടെ ആരംഭിക്കുന്ന മഞ്ഞുകാലം ഇത്തവണ നേരത്തെയെത്തി. ഇതോടെ പുലർച്ചെ നേരിയ മഞ്ഞുവീഴ്‌ചയും തണുപ്പും അനുഭവപ്പെട്ടു തുടങ്ങി.


ooty


ബൊട്ടാണിക്കൽ ഗാർഡനിലെ പുൽത്തകിടികളിലും ചെടികളിലും മരങ്ങളിലുമുള്ള മഞ്ഞുതുള്ളികൾ സഞ്ചാരികൾക്കും കൗതുകമാകുന്നുണ്ട്. എൽ-നിനോ പ്രതിഭാസം കാരണം നീലഗിരി ജില്ലയിൽ ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായിരുന്നു. പിന്നീട് വടക്കുകിഴക്കൻ മൺസൂണിൽ ഇടവിട്ട് കനത്ത മഴ ലഭിച്ചതോടെയാണ് കാലാവസ്ഥ മാറിയത്. പകൽ സമയങ്ങളിൽ നല്ല വെയിലും ചൂടും അനുഭവപ്പെടുമ്പോൾ വൈകിട്ടും പുലർച്ചെയും കഠിനമായ തണുപ്പാണ്.


തണുപ്പ് വർധിച്ചതോടെ അതിരാവിലെ ജോലിക്ക് പോകുന്ന തൊഴിലാളികളും സ്‌കൂൾ, കോളേജ് വിദ്യാർഥികളും കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്‌. വരുംദിവസങ്ങളിൽ തണുപ്പ് ഇനിയും കടുക്കുമെന്നാണ് സൂചന.


ooty



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home