Deshabhimani

കുവൈത്ത് വിമാനത്താവളത്തിൽ ഫോട്ടോ, വീഡിയോ വിലക്ക്

Kuwait Airport
വെബ് ഡെസ്ക്

Published on Nov 14, 2026, 03:09 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജോലിസ്ഥലങ്ങളിൽ ഫോട്ടോ, വീഡിയോ എന്നിവ പകർത്താനും തത്സമയ സംപ്രേഷണത്തിനും വിലക്ക്‌. വിമാനത്താവളത്തിലെ ജീവനക്കാർക്കും അവിടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമാണ് നിയന്ത്രണം ബാധകം. ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ-്‌ക്കുന്നതിനും വിലക്കുണ്ട്. ഇതുസംബന്ധിച്ച സർക്കുലർ സിവിൽ ഏവിയേഷൻ ആക-്‌ടിങ് ഡയറക-്‌ടർ ജനറൽ എൻജിനീയർ സഅദ് അൽ ഒതൈബി പുറത്തിറക്കി.


​മൊബൈൽ ഫോൺ, കാമറ തുടങ്ങിയവ ഉപയോഗിച്ചുള്ള ചിത്രീകരണത്തിനാണ് വിലക്ക്. വിമാനങ്ങൾ നിർത്തിയിടുന്ന ഏപ്രൺ മേഖലകൾ, യാത്രാ ടെർമിനലുകൾ, ഭരണകാര്യ കെട്ടിടങ്ങൾ, സാങ്കേതിക വിഭാഗങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ എന്നിവിടങ്ങളിലും ഡയറക-്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ കീഴിലുള്ള മറ്റു സ്ഥലങ്ങളിലും നിയന്ത്രണം ബാധകമാണ്.


​സുരക്ഷാ നടപടിക്രമങ്ങൾ, സുരക്ഷാ സംവിധാനങ്ങൾ, പരിശോധന കേന്ദ്രങ്ങൾ, നിരീക്ഷണ കാമറകൾ, വിമാനങ്ങളുടെ നീക്കം, വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ എന്നിവ ചിത്രീകരിക്കരുതെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വിമാനത്താവളവുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പുറത്തുവിടുന്നതിനും ഡിജിസിഎ ജീവനക്കാർക്ക് വിലക്കുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home