പിഎസ്സി; അഭിമുഖവും പ്രായോഗിക പരീക്ഷയും

തിരുവനന്തപുരം : കേരള ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഫിസിക്സ് (കാറ്റഗറി നമ്പർ 721/2025) തസ്തികയിലേക്ക് നവംബർ 18, 19, 20, 25 തീയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ2 വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (യുപിഎസ്) (മലയാളം മാധ്യമം) (കാറ്റഗറി നമ്പർ 205/2025) തസ്തികയിലേക്ക് 2026 നവംബർ 18, 19, 20 തീയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉ
പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ), (കാറ്റഗറി നമ്പർ 455/2025 തസ്തികമാറ്റം മുഖേന, കാറ്റഗറി നമ്പർ 230/2025 പട്ടികജാതി) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 18നും ട്രെയിനിംഗ് ഇൻസ്ട്രക്ടർ (ഇലക്ട്രീഷ്യൻ) (കാറ്റഗറി നമ്പർ 544/2025 - തസ്തികമാറ്റം മുഖേന) തസ്തികയ്ക്കും നവംബർ 20നും പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ 4ബി വിഭാഗവുമായി ബന്ധപ്പെടണം (0471 2546418)
കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) കെമിസ്ട്രി (കാറ്റഗറി നമ്പർ 445/2025), കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) കെമിസ്ട്രി (കാറ്റഗറി നമ്പർ 719/2025) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 18, 19, 20, 26, 27 തീയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ 2സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).
പ്രായോഗികപരീക്ഷ
സംസ്ഥാന ജലഗതാഗത വകുപ്പിൽ കാർപെന്റർ (കാറ്റഗറി നമ്പർ 280/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 18, 19, 20 തീയതികളിൽ തിരുവനന്തപുരം ചാക്ക ഐടിഐയിൽ വച്ച് പ്രായോഗിക പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ സ്വന്തം ചെലവിൽ പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകണം. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ജിആർ 8 വിഭാഗവുമായി ബന്ധപ്പെടണം (0471þ2546440).








0 comments