കശ്മീര്‍ ഉറയുന്നു, താപനില മൈനസ് 0.9°C ൽ

ശ്രീനഗര്‍:ശൈത്യകാലം തുടങ്ങിയതോടെ കശ്മീര്‍ താഴ്‌വരയിൽ തണുപ്പ് കടുക്കുന്നു. കശ്മീരിന്റെ ആപ്പിൾ കിണ്ണം എന്നറിയപ്പെടുന്ന മനോഹരമായ ഷോപ്പിയാനിൽ അന്തരീക്ഷ താപനില രാത്രിയിൽ മൈനസ് ഒമ്പതിൽ എത്തി. താഴ്‌വരയിൽ മറ്റിടങ്ങളിൽ താപനില പൂജ്യത്തിലോ അതിന് താഴെയോ ആയി തുടരുകയാണ്.
ലെഹ് (-4.2°C), കാർഗിൽ (-1.4°C), നുബ്ര താഴ്‌വര (-0.9°C) എന്നിവിടങ്ങളിലാണ് കഠിനമായ തണുപ്പ് രേഖപ്പെടുത്തിയത്. എന്നാൽ ജമ്മുവിൽ താരതമ്യേന ഉയര്‍ന്ന താപനില തുടരുന്നു. ഭദേര്‍വയിൽ നാല് ഡിഗ്രിയാണ്. ജമ്മു നഗരത്തിൽ 14 ഡിഗ്രിയിലും വിമാനത്താവളം ഉൾപ്പെടുന്ന ഭാഗത്ത് 15 ഡിഗ്രിയിലും ആശ്വാസകരമായ നില തുടരുന്നു. എന്നാൽ ഇത് പൊതുവായി കിട്ടാവുന്ന കാലാവസ്ഥയല്ല. ഉയര്‍ന്ന പ്രദേശങ്ങളിലേക്കും താഴ്‌വരയിലേക്കും എത്തുമ്പോൾ തണുപ്പ് കഠിനമാവും.
നവംബർ പകുതിയോടെ എത്തുന്ന നേരിയ 'വെസ്റ്റേൺ ഡിസ്റ്റർബൻസ്' കാരണം ഗുൽമാർഗ്, സോനാമാർഗ് തുടങ്ങിയ ഉയർന്ന മലനിരകളിൽ നേരിയ മഴയ്ക്കോ മഞ്ഞു വീഴ്ചയ്ക്കോ സാധ്യത പ്രവചിച്ചിട്ടുണ്ട്. മുഗൾ റോഡിലും സോജിലാ പാസിലും രാത്രിയിൽ യാത്രാ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്ന പതിവുണ്ട്. വാഹനങ്ങളിൽ പുറപ്പെടുന്നതിന് സമയ നിയന്ത്രണം ഉണ്ട്. നേരിയ മഞ്ഞുവീഴ്ചയോ മഞ്ഞുറയലോ ഉണ്ടായാൽ റോഡ് തെന്നുന്നതിനാൽ സുരക്ഷ മുൻനിർത്തി അധികൃതർ താൽക്കാലികമായി ഗതാഗതം തടയാറുണ്ട്.
കശ്മീരിലെ വിവിധ പ്രദേശങ്ങളിലെ താപനില പട്ടികയിൽ








0 comments